home
Total Visiters: 
ഉപജില്ലാ മേളകളില്‍ ഇസ്സത്തുലിന് മികച്ച നേട്ടം
5 years ago ..
കാലിക്കടവ്: ഉപജില്ലാ കലോത്സവത്തിലും, ശാസ്ത്ര മേളയിലും ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിന് മികച്ച നേട്ടം. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിജയാഘോഷ റാലി നടത്തി. ഉദിനൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമാപിച്ച ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും,അറബിക് കലോത്സവത്തില്‍ ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. ശാസ്ത്രോത്സവത്തില്‍ സാമൂഹ്യ ശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യഷിപ്പും നേടി. പ്രവര്‍ത്തിപരിചയ മേളയില്‍ ചന്ദനത്തിരി നിര്‍മ്മാണത്തില്‍ സൌരവും, പേപ്പര്‍ ക്രാഫ്റ്റില്‍ ദേവിക ദേവനും,സാമൂഹ്യ ശാസ്ത്രമേളയില്‍ ചാര്‍ട്ടില്‍ മുഹമ്മദ്‌ എം.ടി.പി,കീര്‍ത്തന.വി.വി എന്നിവരും ജില്ലാതല മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. വിജയാഘോഷ റാലിക്ക് സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി,ബാലചന്ദ്രന്‍ എരവില്‍, എം.ടി.പി ശ്യാമില, വിനയന്‍ പിലിക്കോട്, ടി.റജിന, കെ.ആര്‍ ഹേമലത, സിഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി.
.



dd


.....................................

.. ..