home
Total Visiters: 
അമര്‍മാസ്റ്ററുടെ വേര്‍പാടില്‍ നാട് കണ്ണീരണിഞ്ഞു
5 years ago ..

    കാലിക്കടവ്:കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനും, ചന്തേരയിലെയും പരിസര പ്രദേശങ്ങളിലെയും കലാ സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യവുമായിരുന്ന അമര്‍നാഥ്‌ ചന്തേരയുടെ വേര്‍പാട് നാടിനെ കണ്ണീരണിയിച്ചു. കടുത്ത പനിയെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ഇദ്ദേഹത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അടിയന്തിരമായി കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരന്‍ കരള്‍ പകുത്തു നല്‍കാന്‍ തയ്യാറാവുകയും ചെയ്തു. ചികിത്സയ്ക്കുള്ള തുക കണ്ടെത്താന്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചത്. മികച്ച അധ്യാപകനെന്നതിനൊപ്പം,പ്രഭാഷകനും, എഴുത്തുകാരനും കൂടിയായിരുന്നു ഇദ്ദേഹം. കുട്ടികള്‍ക്കുള്ള ക്യാമ്പുകള്‍,എസ്.എസ്.എസ് എ യുടെ അധ്യാപക പരിശീലനങ്ങള്‍ എന്നിവയിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത കുട്ടികളെയും,നാട്ടുകാരെയും,അധ്യാപകരെയും കണ്ണീരണിയിച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ 8.30 ന് അദ്ദേഹത്തിന്‍റെ വിദ്യാലയമായ ചന്തേര ഗവ:യു.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
.



dd


.....................................

.. ..