home
Total Visiters: 
കാരിക്കുട്ടിയേട്ടന് കുരയ്ക്കും കൂട്ടുകാര്‍ 40
3 years ago ..

    കാലിക്കടവ് :അലഞ്ഞു തിരിയുന്ന പട്ടികളെ കണ്ടാല്‍ കല്ലെടുത്ത് ഒരേറ് കൊടുക്കുന്നവരാണ്‌ അധികവും. എന്നാല്‍ ഇത്തരം പട്ടികളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു മനുഷ്യനുണ്ട്‌ പിലിക്കോട് കുന്നിന്‍ കിണറ്റുകരയില്‍. ഇവിടുത്തെ കാരിക്കുട്ടിയേട്ടന്റെ കൊച്ചുവീട് നാല്‍പതോളം നായ്ക്കളുടെ അഭയകേന്ദ്രമാണ്.
    മക്കളേയെന്ന് കാരിക്കുട്ടിയേട്ടന്‍ നീട്ടി വിളിച്ചാല്‍ ചുറ്റുവട്ടത്ത് എവിടെയുണ്ടെങ്കിലും അവര്‍ ഓടിയെത്തും. ജനിച്ച് ഒരാഴ്ച പ്രായമായ കുട്ടികള്‍ മുതല്‍ വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ സ്നേഹ പരിചരണങ്ങള്‍ ഏറ്റുവാങ്ങുന്നവ വരെയുണ്ട് കൂട്ടത്തില്‍. ചുരുങ്ങിയത് 20 പട്ടികളെ ഇദ്ദേഹത്തിന്റെ വീടിനു സമീപത്ത് ഇപ്പോഴും കാണാം. എല്ലാവര്‍ക്കും കൃത്യമായി ഇദ്ദേഹം ഭക്ഷണം നല്‍കുകയും ചെയ്യും. പലയിടങ്ങളില്‍ നിന്നായി വന്നെത്തി പിന്നീട് ഇവിടെ സ്ഥിരതാമസമാക്കിയവര്‍ മുതല്‍ ഇവിടെ തന്നെ ജനിച്ചു വളര്‍ന്നവര്‍ വരെ പട്ടിക്കൂട്ടത്തിലുണ്ട്. മക്കളില്ലാത്ത ഇദ്ദേഹത്തിന് മക്കളെപ്പോലെയാണ് ഇവയെല്ലാം. ഇത്രയേറെ നായ്ക്കളുണ്ട് എന്നുവച്ച് ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ ആരും ഭയപ്പെടുകയൊന്നും വേണ്ട. കാരിക്കുട്ടിയേട്ടന്‍ ഒന്ന് ഉറപ്പിച്ചു പറഞ്ഞാല്‍ എത്ര ഉച്ചത്തില്‍ കുരയ്ക്കുന്നവനായാലും പഞ്ചപാവമായി മാറും. അതാണ്‌ നായ്ക്കളും കാരിക്കുട്ടിയേട്ടനും തമ്മിലുള്ള സ്നേഹബന്ധം
    ഫോട്ടോ;ബാബു രചന
.



dd


.....................................

.. ..