home
Total Visiters: 
ജില്ലാ കേരളോത്സവ സംഘാടക സമിതി ഓഫീസ് തുറന്നു
3 years ago ..

    കാലിക്കടവ്: ജില്ലാ പഞ്ചായത്ത് കേരളോത്സവം നവംബര്‍ 23 മുതല്‍ 30 വരെ പിലിക്കോട് ഗ്രാമപ്പഞ്ചായത്തില്‍ വിവിധ വേദികളിലായി നടക്കും. സംഘാടകസമിതി ഓഫീസ് കാലിക്കടവ് വയോജന വിശ്രമകേന്ദ്രത്തില്‍ തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യമളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജനാര്‍ദനന്‍ അധ്യക്ഷതവഹിച്ചു.
    ബ്ലോക്ക് പഞ്ചായത്തംഗം പി.പി.പ്രസന്ന, സി.വി.അപ്പു, എം.എ.മജീദ്, എം.അച്യുതന്‍, ഡോ. പി.വി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശ്രീധരന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.
    കേരളോത്സവ മത്സരം നടക്കുന്ന തീയതി, ഇനം, സ്ഥലം ക്രമത്തില്‍:- 23ന് ഫുട്‌ബോള്‍ കാലിക്കടവ് മൈതാനം രാവിലെ 8.00, 24, 25 ട്വന്റി ട്വന്റി ക്രിക്കറ്റ് കാലിക്കടവ് മൈതാനം രാവിലെ 8.00, 24, 25 ഷട്ടില്‍ ആന്‍ഡ് ബാഡ്മിന്റണ്‍ ഫ്രന്‍ഡ്‌സ് കരക്കേരു വൈകിട്ട് 5.00, 26ന് കബഡി കാലിക്കടവ് മൈതാനം രാവിലെ, 26ന് വോളിബോള്‍ ഒലാട്ട് വൈകിട്ട് 3.00, 27ന് ചെസ്സ് സി.ആര്‍.സി. പടുവളം രാവിലെ, 29ന് അത്‌ലറ്റിക് മത്സരം കാലിക്കടവ് മൈതാനം രാവിലെ 9.00, 29ന് നീന്തല്‍ വറക്കോട്ട് വയല്‍ പുതിയകുളം 10.00, വടംവലി കാലിക്കടവ് 2.00, കളരിപ്പയറ്റ് കാലിക്കടവ് 3.00, ബാസ്‌കറ്റ്‌ബോള്‍ നീലേശ്വരം രാജാസ് മൈതാനം രാവിലെ 9.00.
    കലാമത്സരം: 29ന് സ്റ്റേജിതരം പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും സ്റ്റേജ് മത്സരം 30ന് രാവിലെമുതല്‍ പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ വേദികളിലും നടക്കും.
.



dd


.....................................

.. ..