home
Total Visiters: 
സംസ്ഥാന നാടകമത്സരം ഇന്ന് സമാപിക്കും
3 years ago ..
കാലിക്കടവ്:മാണിയാട്ട് ഗ്രാമത്തില്‍ ഉത്സവ പ്രതീതി നിറച്ച എന്‍.എന്‍.പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിന് വ്യാഴാഴ്ച തിരശ്ശീലവീഴും.
    ഒരാഴ്ചയായി നടന്നുവരുന്ന നാടകമത്സരത്തില്‍ എത്തിചേര്‍ന്നത് വന്‍ ജനക്കൂട്ടമായിരുന്നു. അഞ്ച് നാടകങ്ങളാണ് മത്സരത്തില്‍ അവതരിപ്പിച്ചത്. ആതിഥേയരായ കോറസ് കലാസമിതി എന്‍.എന്‍.പിള്ളയുടെ ക്രോസ്‌ബെല്‍റ്റ് പ്രദര്‍ശന നാടകമായി അവതരിപ്പിച്ചു. ബുധനാഴ്ച ഓര്‍ക്കുക ഒരേയൊരുജീവിതം കായംകുളം സപര്യ അവതരിപ്പിച്ചു. വ്യാഴാഴ്ച സമാപനസമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സങ്കീര്‍ത്തനയുടെ പ്രദര്‍ശനനാടകം തീപ്പൊട്ടന്‍ അവതരിപ്പിക്കും.
    സമാപനസമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരം വിജയരാഘവന്‍ സമ്മാനദാനം നിര്‍വഹിക്കും. സമ്മേളനം ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും. ചടങ്ങില്‍ മാധ്യമരംഗത്ത് വിവിധ അവാര്‍ഡ് നേടിയ പി.പി.ലിബീഷ്‌കുമാര്‍, പോണ്ടിച്ചേരി സര്‍ക്കാറിന്റെ അംഗീകാരം നേടിയ ഡോ. സി.എച്ച്.രാജീവന്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് നാടകം കാണാനെത്തുന്നവര്‍ക്ക് ഭക്ഷണം വിതരണംചെയ്യും.
.



dd


.....................................

.. ..