home
Total Visiters: 
ജില്ലാ സ്‌കൂള്‍ കലോത്സവം സംഘാടകസമിതിയായി
3 years ago ..

    ചെറുവത്തൂര്‍: ജനവരി അഞ്ചുമുതല്‍ ഒമ്പതുവരെ കാടങ്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ നടത്തിപ്പിന് സംഘാടകസമിതി രൂപവത്കരിച്ചു. അഞ്ചുനാളുകളിലായി നടക്കുന്ന കലോത്സവത്തില്‍ ഏഴ് ഉപജില്ലകളില്‍നിന്നായി 4000 കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.
    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജനാര്‍ദനന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.നാരായണന്‍, ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് ബാലകൃഷ്ണന്‍, ഗ്രാമപ്പഞ്ചയത്തംഗം എ.വി.വിനോദ്, ഹൊസ്ദുര്‍ഗ് ഏ.ഇ.ഒ. ടി.എം.സദാനന്ദന്‍, ചെറുവത്തൂര്‍ എ.ഇ.ഒ. കെ.പി.പ്രകാശ്കുമാര്‍, ടി.വി.കണ്ണന്‍, വി.നാരായണന്‍, എ.അമ്പൂഞ്ഞി, ലത്തീഫ് നീലഗിരി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി.കൃഷ്ണകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ. സി.രാഘവന്‍ സ്വാഗതവും പ്രഥമാധ്യാപകന്‍ ജനാര്‍ദന ചാമണ്ഡി നന്ദിയും പറഞ്ഞു.
    ഭാവാഹികള്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി (ചെയ.), പി.ടി.എ.പ്രസിഡന്റ് ടി.രവീന്ദ്രന്‍ (വര്‍ക്കിങ് ചെയ.), ഡി.ഡി.ഇ. സി.രാഘവന്‍ (ജന.കണ്‍.), ഡി.ഇ.ഒ. സൗമിനി കല്ലത്ത് (ട്രഷ.). വിവിധ ഉപസമിതികളും രൂപവത്കരിച്ചു.
.



dd


.....................................

.. ..