home
Total Visiters: 
ജയില്‍ ചപ്പാത്തിക്കും,ബിരിയാണിക്കും പ്രിയമേറെ
3 years ago ..
ജയില്‍ ചപ്പാത്തിക്കും,ബിരിയാണിക്കും പ്രിയമേറെ
    ചെറുവത്തൂര്‍: ചീമേനി തുറന്ന ജയിലിലെ തേജസ്വിനി ചപ്പാത്തിയും,ബേക്കല്‍ ബിരിയാണിയും മികച്ച വിറ്റുവരവിലേക്ക്. 29 ലക്ഷമാണ് ഇതുവരെയുള്ള ലാഭം. 2012 മാര്‍ച്ചിലാണ് ജയിലില്‍ ചപ്പാത്തി യൂണിറ്റ് ആരംഭിച്ചത്. ഇത് ലാഭകരമാണെന്ന് കണ്ടതോടെ 2013 മേയില്‍ ബിരിയാണിയും ഉണ്ടാക്കി തുടങ്ങി. ഇപ്പോള്‍ രണ്ടിനും ആവശ്യക്കാര്‍ ഏറെയാണ്‌. പ്രതിദിനം നാലായിരത്തിയഞ്ഞൂറോളം ചപ്പാത്തികളും, 600 ബിരിയാണികളുമാണ് ഉണ്ടാക്കുന്നത്. അറുപതു രൂപയാണ് ബിരിയാണിയുടെ വില. 10 ചപ്പാത്തിയടങ്ങിയ പാക്കറ്റിന് 20 രൂപയും കോഴിക്കറിക്ക് 25 രൂപയുമാണ് വില. വെജിറ്റബിള്‍ കറി ആവശ്യമുള്ളവര്‍ക്ക് വിവിധതരം പച്ചക്കറിക്കറികളുമുണ്ട്. തുറന്ന ജയിലിന്റെ ഗേറ്റില്‍ നടത്തുന്ന വില്‍പനയ്ക്ക് പുറമെ വാഹനത്തില്‍ പയ്യന്നൂര്‍,കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും ജയിലില്‍ നിന്നുള്ള വിഭവങ്ങള്‍ വില്‍പനയ്ക്ക് എത്തിക്കുന്നു. മുന്‍കൂട്ടി ഏല്‍പ്പിക്കുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. 20 അന്തേവാസികളാണ് ഈ യൂണിറ്റില്‍ ജോലിചെയ്യുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ചാല്‍ പത്തുമണിയോടെ ചപ്പാത്തിയും, ബിരിയാണിയും തയ്യാറാകും. പതിനൊന്നു മണിയോടെ തന്നെ ഇവയുമായുള്ള വാഹനങ്ങള്‍ പ്രധാന ടൌണുകളില്‍ എത്തും. ഇവിടുത്തെ ഫാമില്‍ നിന്നുള്ള കോഴികളാണ് ബിരിയാണിക്കായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ പ്രതിമാസം ശരാശരി 13 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. ഇതില്‍ ഒന്നര ലക്ഷത്തോളമാണ് ലാഭം. കുറഞ്ഞ വിലയില്‍ ലഭിക്കുന്നു എന്നത് തന്നെയാണ് ജയില്‍ ചപ്പാത്തിയും,ബിരിയാണിയും ജനപ്രിയമാക്കിയത്. അടുത്തുതന്നെ പ്രധാന കേന്ദ്രങ്ങളില്‍ വിപണന സ്റ്റാളുകള്‍ ആരംഭിക്കാനുള്ള ആലോചനയിലാണ് ജയില്‍ അധികൃതര്‍.
.



dd


.....................................

.. ..