home
Total Visiters: 
പൂരക്കളിയുടെ ഉപാസകന് ഫോക് ലോര്‍ അക്കാദമി ഫെലോഷിപ്പ്
3 years ago ..
കാലിക്കടവ്:വടക്കേ മലബാറിന്റെ അനുഷ്ഠന കലയായ പൂരക്കളിയെ ചടങ്ങും,ചിട്ടകളും തെറ്റാതെ കൊണ്ടുനടക്കുന്ന പൂരക്കളി,മറത്തുകളി വിദഗ്ദനും ജ്യോതിഷിയുമായ പിലിക്കോട് എം.വി.തമ്പാൻ പണിക്കർക്ക് ലഭിച്ച ഫോക് ലോർ ഫെലോഷിപ്പ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. പ്രമുഖ സംസ്കൃത പണ്ഡിതനും മറത്തുകളി വിദഗ്ദനുമായ പിലിക്കോട് പി.പി.മാധവൻ പണിക്കരുടെ ശിക്ഷണത്തിലാണ് തമ്പാൻ പണിക്കർ പൂരക്കളി രംഗത്തെത്തുന്നത്. ഇരുപത്തി മൂന്നാമത് വയസ്സിൽ കുറ്റൂർ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും പട്ടും വളയും ലഭിച്ച പണിക്കരെ 2003ൽ പിലിക്കോട് വേങ്ങക്കോട്ട് ക്ഷേത്രം വിരുതും വീരശ്രിംഖലയും നൽകി ആദരിച്ചു. മൂന്നു വര്‍ഷം മുമ്പ് ഗുരുപൂജ അവാർഡും നേടിയിട്ടുണ്ട്. പൂരക്കളി പാട്ടുകാരന്‍ എന്ന നിലയിലും നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. തെക്കുമ്പാട് ചിണ്ടൻ കോമരം മന്ദ്യൻ വീട്ടിൽ മാണിയമ്മ ദമ്പതികളുടെ മകനാണ്. രജനിയാണ് ഭാര്യ. അപർണ്ണ ,അഭിറാം മക്കളാണ്
.



dd


.....................................

.. ..