home
Total Visiters: 
കണ്ടൈനർ ലോറി ഓട്ടോയിലിടിച്ച് സ്ത്രീക്ക് പരിക്ക്
3 years ago ..
ചെറുവത്തൂര്‍: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ കണ്ടൈനർ ലോറിയുടെ കാബിന്‍ വേര്‍പെട്ട് ഓട്ടോയിലിടിച്ച് യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റു. മട്ടലായിയിലെ ടി പി മാധവിക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഞാണങ്കൈയിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടയില്‍ ലോറിയുടെ കാബിന്‍ വേര്‍പെടുകയും ഇത് മുന്നിലുള്ള ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു. മാധവിയുടെ മകളും ,ഓട്ടോ ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.
    പിലിക്കോട് പടുവളത്തും ,തോട്ടം ഗേറ്റുമായി വാഹനാപകടങ്ങളില്‍ രണ്ടു ജീവനുകള്‍ പൊലിഞ്ഞതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് ഞാണങ്കൈയില്‍ വീണ്ടും വാഹനാപകടമുണ്ടായത്. ഭാഗ്യമൊന്നു കൊണ്ടുമാത്രമാണ് വന്‍ദുരന്തം വഴിമാറിയത്. .ഈ മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ യാകുമ്പോഴും ഒരു അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..