home
Total Visiters: 
കാര്‍ഷിക സമൃദ്ധിക്കായി വിദ്യാലയങ്ങളില്‍ ഹരിത മുകുളം
3 years ago ..

    ചെറുവത്തൂര്‍:കുട്ടികളെ കാര്‍ഷിക രംഗത്തേക്ക് കൈപിടിച്ച് നടത്താന്‍ പിലിക്കോട് പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ഹരിത മുകുളം പദ്ധതി തുടങ്ങി. പിലിക്കോട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഗ്രോ ബാഗുകളും,പച്ചക്കറി തൈകളും വിദ്യാലയങ്ങളിലെല്ലാം എത്തിക്കഴിഞ്ഞു. വെണ്ട,തക്കാളി, കാബേജ്, പാവല്‍ തൈകളാണ് കൃഷി ചെയ്യുക. പിലിക്കോട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി.സി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക എം.പ്രസന്ന കുമാരി, കൃഷി ഓഫീസര്‍ ജലേശന്‍, കെ മനോജ്‌ കുമാര്‍, കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
   
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..