home
Total Visiters: 
വിടപറഞ്ഞത് പിലിക്കോട്ടുകാരുടെ അമ്പലത്തിലച്ഛന്‍
3 years ago ..

    കാലിക്കടവ്: രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ മുഖ്യക്ഷേത്രേശന്‍ തെക്കെറേത്ത് കേളു മൂത്ത അടിയോടിയുടെ വേര്‍പാടിലൂടെ നഷ്ടമായത് പിലിക്കോട് ഗ്രാമവാസികള്‍ ഏറെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന അമ്പലത്തിലച്ഛനെ. ക്ഷേത്രത്തിലെ നിത്യപൂജയ്ക്ക് പുറമേ എല്ലാ ചടങ്ങുകള്‍ക്കും അനുവാദം നല്‍കേണ്ട പ്രഥമ സ്ഥാനമായിരുന്നു ഇദ്ദേഹത്തിന്റെത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു മരണം. പരമ്പരാഗത രീതിയില്‍ തന്നെ ക്ഷേത്രം നാല്‍പ്പാടി യാണ് മൂത്തച്ഛന്‍ തീപ്പെട്ട വിവരം ജനപഥത്തെ അറിയിച്ചത്. ക്ഷേത്രത്തിനു സമീപത്തെ കുന്നോത്ത് വളപ്പില്‍ നിന്നും മൂന്നു തവണ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാണ് വേര്‍പാട് വാര്‍ത്ത എല്ലാവരെയും അറിയിച്ചത്. കേട്ടുനിന്നവരും ഇത് ഏറ്റുപറഞ്ഞു. പേരമകള്‍ പി.രജിതയുടെ മൂന്നാം ചരമ വാര്‍ഷിക ദിനത്തിലായി ഇദ്ദേഹത്തിന്റെ വേര്‍പാട്. വിയോഗവാര്‍ത്തയറിഞ്ഞ് വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള സ്ഥാനികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വറക്കോട്ട് വയലിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ അനുശോചനം അറിയിക്കാനെത്തി. ഒരു കയ്യില്‍ ഓലക്കുടയും,മറുകയ്യില്‍ ആചാരവടിയുമായി പിലിക്കോടിന്റെ ഗ്രാമവഴികളിലൂടെ നടന്ന നീങ്ങുന്ന പ്രിയപ്പെട്ട അമ്പലത്തിലച്ഛന്‍ ഇനി ദീപ്തമായ ഓര്‍മ്മമാത്രം .
.



dd


.....................................

.. ..