home
Total Visiters: 
യങ്‌മെന്‍സ് നാടകോത്സവം തുടങ്ങി
3 years ago ..
കാലിക്കടവ് : കൊടക്കാട് ഗ്രാമത്തിന് ഇനി നാടകരാവുകള്‍. വെള്ളച്ചാല്‍ യങ്‌മെന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആതിഥ്യമരുളുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന് വെള്ളച്ചാലില്‍ തുടക്കം. പ്രശസ്ത അഭിനേത്രി രജിതാ മധു നാടകച്ചൂട്ട് തെളിച്ച് മൂന്നു ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവം ഉദ്ഘാടനം ചെയ്തു.
    സംഘാടകസമിതി ചെയര്‍മാന്‍ പി.പി.സുകുമാരന്‍ അധ്യക്ഷതവഹിച്ചു. നാടകകലാകാരന്മാരായ കോട്ടേന്‍ കുഞ്ഞിരാമന്‍, ലക്ഷ്മി പുത്തിലോട്ട്, ജില്ലാ കമ്പവലിപരിശീലകന്‍ രതീഷ് എന്നിവരെ ആദരിച്ചു.
    എം.കെ.വിജയകുമാര്‍ സ്വാഗതവും പി.രമേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വടകര വരദയുടെ മണ്ടന്‍രാജാവ് നാടകം അരങ്ങേറി. വെള്ളിയാഴ്ച രാത്രി 7.30-ന് കൊല്ലം സപര്യയുടെ ഓര്‍ക്കുക ഒരേ ഒരു ജീവിതം നാടകം അരങ്ങേറും
.



dd


.....................................

.. ..