home
Total Visiters: 
പക്ഷിപ്പനി ഭീതി; കോഴികളെ കിട്ടിയ വിലയ്ക്ക് നല്‍കി മറുനാടന്‍ കച്ചവടക്കാര്‍ മടങ്ങി
3 years ago ..

    കാലിക്കടവ്:ഏറെ പ്രതീക്ഷയോടെ മലയാള നാട്ടില്‍ എത്തിയ മറുനാടന്‍ കോഴിക്കച്ചവടക്കാര്‍ക്ക് പക്ഷിപ്പനി ഭീതി കനത്ത തിരിച്ചടിയായി. വില്‍പനയ്ക്കായി എത്തിച്ച കോഴികളെ കിട്ടിയ വിലയ്ക്ക് നല്‍കി ഇവര്‍ നാടുകളിലേക്ക് മടങ്ങി. തമിഴ് നാട്ടിലെ നാമക്കല്‍, സേലം എന്നിവിടങ്ങളിലെ ഫാമുകളില്‍ നിന്നും
    വളര്‍ത്തുകോഴികളുമായി നിരവധി കച്ചവടക്കാരാണ് കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍
    എത്തിയിരുന്നത്. പക്ഷിപ്പനി വാര്‍ത്തപരന്നതോടെ പലയിടങ്ങളിലും ജനങ്ങള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞു.
    ചെക്പോസ്റ്റുകളിലെല്ലാം കോഴികളെ കൊണ്ടുവരുന്നതിനും, കൊണ്ടുപോകുന്നതിനും കര്‍ശന നിയന്ത്രണം
    ഏര്‍പ്പെടുത്തിയിരിട്ടുണ്ട്. കൂടുതല്‍ കച്ചവടം നടക്കുന്ന സമയമായതിനാല്‍ നേരത്തെ തന്നെ ലോഡുകണക്കിന് കോഴികളെ ഇവര്‍ ഇവിടേക്ക് എത്തിച്ചിരുന്നു. അപ്രതീക്ഷിതമായി ഇത്തരത്തിലൊരു സാഹചര്യം വന്നതോടെ
    കോഴികളെയും താറാവുകളെയും നിസ്സാര വിലയ്ക്ക് വില്‍ക്കേണ്ടി വന്നു. കാലിക്കടവായിരുന്നു കാസര്‍കോട് ജില്ലയിലെ ഇവരുടെ പ്രധാന വ്യാപാരകേന്ദ്രം. താത്കാലികമായി കെട്ടിയിരുക്കിയ ഷെഡുകളിലേക്കായിരുന്നു ഇവര്‍ കോഴികളെ എത്തിച്ചിരുന്നത്. ഈ ഷെഡുകളും വ്യാഴാഴ്ചയോടെ പൊളിച്ചു നീക്കിയാണ് കച്ചവടക്കാര്‍
.



dd


.....................................

.. ..