home
Total Visiters: 
ജില്ലാ കേരളോത്സവം; അത് ലറ്റിക്സില്‍ പരപ്പ ബ്ലോക്ക് ജേതാക്കള്‍
3 years ago ..

   
    കാലിക്കടവ് : ജില്ലാ കേരളോത്സവ അത് ലറ്റിക്സ്‌ മത്സരങ്ങള്‍ പിലിക്കോട്‌ പഞ്ചായത്തിലെ കാലിക്കടവില്‍ സമാപിച്ചു. 124 പോയന്റ് നേടി പരപ്പ ബ്ലോക്ക് ജേതാക്കളായി. 101 പോയന്റു നേടിയ കാഞ്ഞങ്ങാട് ബ്ലോക്ക് രണ്ടാം സ്ഥാനവും, 66 പോയന്റുമായി നീലേശ്വരം ബ്ലോക്ക് മൂന്നാം സ്ഥാനവും സ്വന്തമാക്കി. മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ. എസ്‌ കുര്യാക്കോസ്‌ഉദ്‌ഘാടനം ചെയ്‌തു. റിയാസ്‌ മുക്കോളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി. കുഞ്ഞിരാമന്‍, എ. ജാസ്‌മിന്‍, പലിക്കോട്‌ പഞ്ചായത്തംഗം പി. പി പത്മനാഭന്‍, വി.ഗോപകുമാര്‍, ജില്ല പഞ്ചായത്ത്‌ സെക്രട്ടറി ഇ. പി രാജ്‌മോഹന്‍, ജില്ല സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ സെക്രട്ടറി പി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. പിലിക്കോട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി.വി ശ്രീധരന്‍ സ്വാഗതവും വിനോദന്‍ പൃഥ്വിയില്‍ നന്ദിയും പറഞ്ഞു.
    ഫോട്ടോ :വിസ്മയ കാലിക്കടവ്
.



dd


.....................................

.. ..