home
Total Visiters: 
പടുവളത്ത് വീണ്ടും വാഹനാപകടം
3 years ago ..

    കാലിക്കടവ്: ദേശീയപാതയില്‍ പിലിക്കോട് പടുവളത്ത് മൂന്ന്‍ ലോറികള്‍ കൂട്ടിയിടിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.20 ഓടെയായിരുന്നു അപകടം. മീന്‍ ലോറിയും , പാര്‍സല്‍ ലോറിയും കൂട്ടിയിടിച്ചപ്പോള്‍ പിറകെ വരികയായിരുന്ന മറ്റൊരു ലോറി കൂടി മീന്‍ വണ്ടിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന മത്സ്യ ലോറിയുടെ ഡ്രൈവര്‍ ,ക്ലീനര്‍ എന്നിവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. ചെരുവത്തൂരിനും കാലിക്കടവിനും ഇടയില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ നടന്ന ആറാമത്തെ അപകടമാണ് ഇത്. രണ്ടു ജീവനുകളും റോഡില്‍ പൊലിഞ്ഞു. ഏതാനും നാളുകള്‍ മുമ്പ് അപകടത്തില്‍ പെട്ട ലോറി തീപ്പിടിച്ചതും ഇന്ന് അപകടമുണ്ടായ സ്ഥലത്തോട് ചേര്‍ന്നായിരുന്നു.
    ഫോട്ടോകള്‍ -അനീഷ്‌ ഫോക്കസ്
   



dd


.....................................

.. ..