home
Total Visiters: 
തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനം ഇന്നു തുടങ്ങും
3 years ago ..
തൃക്കരിപ്പൂര്‍: സിപിഐ എം തൃക്കരിപ്പൂര്‍ ഏരിയാസമ്മേളനത്തിന് ഞായറാഴ്ച പടന്നക്കടപ്പുറത്ത് തുടക്കമാകും. കെ പുരുഷോത്തമന്‍ നഗറില്‍ പ്രതിനിധി സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് റെഡ് ഫൈറ്റേഴ്സിന്റെ മണ്ടോടി കണ്ണന്‍ നാടകം അരങ്ങേറും. തിങ്കളാഴ്ച പകല്‍ മൂന്നിന് റെഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ പടന്നക്കടപ്പുറത്തുനിന്ന് പ്രകടനം ആരംഭിക്കും. മാവിലാക്കടപ്പുറത്ത് ടി ഗോവിന്ദന്‍ നഗറില്‍ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് തിരുവാതിരയും ഗാനമേളയും അരങ്ങേറും.പുത്തിലോട്ട് ടി കെ ഗംഗാധരന്റെ സ്മൃതിമണ്ഡപത്തില്‍നിന്നാരംഭിച്ച പതാകജാഥ ജില്ലാസെക്രട്ടറിയറ്റംഗം എം വി കോമന്‍നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഇ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ഏരിയാകമ്മിറ്റി അംഗം പി രാഘവന്‍ പതാക ഏറ്റുവാങ്ങി. ഏരിയാസെക്രട്ടറി വി പി പി മുസ്തഫ, എ വി രമണി, സി വി അപ്പു, കെ നാരായണന്‍, പി കുഞ്ഞിക്കണ്ണന്‍, എം വി ചന്ദ്രന്‍, ടി കെ ഗംഗാധരന്റെ സഹോദരി ടി കെ നാരായണി എന്നിവര്‍ സംസാരിച്ചു. പി പി സുകുമാരന്‍ സ്വാഗതം പറഞ്ഞു. അത്ലറ്റുകളുടെയും റെഡ് വളണ്ടിയര്‍മാരുടെയും അകമ്പടിയോടെ കാലിക്കടവ്, മാണിയാട്ട്, നടക്കാവ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തൃക്കരിപ്പൂരില്‍ എ ബി ഇബ്രാഹിം മാസ്റ്റര്‍ മണ്ഡപത്തില്‍ സംഗമിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് കൊടിമര ജാഥ ജില്ലാകമ്മിറ്റി അംഗം ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വി ശ്രീധരന്‍ അധ്യക്ഷനായി. ജാഥാലീഡര്‍ കെ വി ജനാര്‍ദനന്‍, കെ വി അമ്പു, ടി വി കുഞ്ഞികൃഷ്ണന്‍, ഇബ്രാഹിം മാസ്റ്ററുടെ മകന്‍ സി കെ ഷെരീഫ്, സി കെ റഫീഖ്, വി വി അബ്ദുല്ലഹാജി എന്നിവര്‍ സംസാരിച്ചു. എം രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഇരു ജാഥയും മീലിയാട്ട്, ഇടയിലെക്കാട്, വലിയപറമ്പ്, പട്ടേല്‍കടപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം സമ്മേളനഗരിയായ പടന്നക്കടപ്പുറത്ത് സമാപിച്ചു. പൊതുയോഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..