home
Total Visiters: 
കുട്ടി ഡ്രൈവര്‍മാരുടെ വാഹനയോട്ടം;കര്‍ശന നടപടി വേണമെന്ന് ആവശ്യം
3 years ago ..

    ചെറുവത്തൂര്‍: പതിനെട്ട് വയസ്സ് തികയാത്ത വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനം ഓടിക്കുന്നതിനെതിരെ നിലവിലുള്ളത് നിസ്സാര നടപികള്‍ മാത്രം. 1500 രൂപ പിഴയായി നല്‍കിയാല്‍ മറ്റുനടപടികള്‍ ഒന്നുമില്ലാതെ ഇവര്‍ക്ക് രക്ഷപ്പെടാം എന്നതാണ് നിലവിലെ സ്ഥിതി. പിന്തുടര്‍ന്ന്‍ പിടിക്കാന്‍ തുനിഞ്ഞാല്‍ കുട്ടികള്‍ അപകടത്തില്‍ പെടുമെന്നതിനാല്‍ അധികൃതര്‍ അതിനും ശ്രമിക്കാറില്ല . കഴിഞ്ഞ ദിവസം ഉദിനൂരില്‍ നിന്നും പൈതല്‍ മലയിലേക്ക് ബൈക്കുകളില്‍ വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ പെട്ടത് നാടിനെ നടുക്കിയിരിക്കുകയാണ് . കുട്ടികള്‍ വാഹനമോടിക്കുന്ന വാര്‍ത്ത വാട്സ് ആപ്പിലൂടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്
    നിയമം ലംഘിച്ച് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖ സംസ്ഥാനത്തെ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതെസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ രക്ഷാകര്‍ത്താക്കളും സ്കൂള്‍ അധികൃതരും പി.ടി.എയും വിദ്യാര്‍ഥികളില്‍ ആവശ്യമായ ബോധവത്കരണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലൈസന്‍സില്ലാത്ത കുട്ടികള്‍ക്ക് സ്കൂള്‍ യാത്രയ്ക്ക് വാഹനം വാങ്ങി നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. രാവിലെയും വൈകീട്ടും ഒരു ബൈക്കില്‍ കയറി മൂന്ന്‍ വിദ്യാര്‍ഥികള്‍ കുതിച്ചുപായുന്ന കാഴ്ച കാലിക്കടവ്, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ പതിവാണ്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ എങ്കിലും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിലൂടെ കുതിച്ചു പായുന്നതാണ് നിലവിലെ കാഴ്ച. കുട്ടികള്‍ അപകടത്തില്‍ പെടുന്നത് പതിവാകുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീച്ചരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്.
.



dd


.....................................

.. ..