home
Total Visiters: 
ജില്ലാ കലോത്സവ വിശേഷങ്ങള്‍ വിരല്‍ത്തുമ്പില്‍
3 years ago ..

    ചെറുവത്തൂര്‍:ജനുവരി 5 മുതല്‍ 9 വരെ കാടങ്കോട് ഗവ: ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ വിശേഷങ്ങള്‍ ലോകമെങ്ങുമറിയുക്കുന്നതിനായി വെബ്സൈറ്റ് ഒരുങ്ങി. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍, മത്സര ക്രമം, മത്സര ഫലങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാനാകും. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് പി.സി രാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.നാരായണന്‍, കെ.വി കുഞ്ഞിരാമന്‍, ലത്തീഫ് നീലഗിരി, ടി.സി കുഞ്ഞബ്ദുള്ള, കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു. നാരായണന്‍ നമ്പൂതിരി സ്വാഗതവും ജനാര്‍ദനന്‍ ചാമണ്ടി നന്ദിയും പറഞ്ഞു. www.kalolsavamkasaragod.in എന്നതാണ് വിലാസം.
   
.



dd


.....................................

.. ..