home
Total Visiters: 
പിലിക്കോട് 9 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു
3 years ago ..

    കാലിക്കടവ് :പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 9 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു. ബുധനാഴ്ച രാത്രിയിലും, വ്യാഴാഴ്ച പകലുമാണ് വ്യാപകമായി നായ്ക്കളുടെ അക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി ചന്തേരയിലെ എം.ടി.പി അബ്ദുള്ള മൌലവിക്ക് വീടിനു സമീപത്ത് നിന്നും നായയുടെ കടിയേറ്റു. വ്യാഴാഴ്ച രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന ചന്തേരയിലെ സി.കെ ഷഹനാസ്(13), അബ്ദുറഹ്മാന്‍ (9) എന്നീ കുട്ടികള്‍ക്ക് നേരെ നായ്ക്കളുടെ അക്രമണമുണ്ടായി. മത്സ്യ വില്പന നടത്തുകയായിരുന്ന പിലിക്കോട് വയലിലെ മാധവി, മാണിയാട്ടെ മീനാക്ഷി എന്നിവര്‍ക്കു കൂടി കടിയേറ്റതോടെ ജനങ്ങള്‍ ഭീതിയിലായിയി. പിന്നാലെ പിലിക്കോട് എരവിലിലെ ഭാസ്കരന്‍, വയലിലെ ബിജു, മാണിയാട്ട് താമസിക്കുന്ന തമിഴ് നാട് സ്വദേശിയായ ചിന്നമ്മ എന്നിവര്‍ക്കും നായയുടെ കടിയേറ്റു. ഇതിനിടയില്‍ നായകളില്‍ ഒന്നിന് പേയിളകിയിട്ടുണ്ടെന്ന സംശയമുയര്‍ന്നത്തോടെ ചന്തേര, കാലിക്കടവ്, എരവില്‍, വയല്‍, കരക്കേരു എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ പരിഭ്രാന്തരായി. പഞ്ചായത്ത് അധികൃതര്‍ പിലിക്കോട് പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ എത്തി ജാഗ്രതാ നിര്‍ദേശം നല്‍കി. പേയിളകി എന്ന് സംശയിക്കുന്ന നായയെ ഉച്ചയോടെ വീണ്ടും കാലിക്കടവില്‍ കണ്ടെത്തി. ഇവിടെ വച്ച് വഴിയാത്രക്കാരിയായ സ്മിതയ്ക്ക് കടിയേറ്റു. ഇതോടെ നായയെ ജനക്കൂട്ടം തല്ലിക്കൊന്നു. ഈ പ്രദേശത്ത് നിരവധി നായകള്‍ ഇപ്പോഴും അലയുന്നുണ്ട്. ഇതുമൂലം ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.
.



dd


.....................................

.. ..