home
Total Visiters: 
കയ്യില്‍ കരുതാം തീവണ്ടി സമയം
3 years ago ..

    ചെറുവത്തൂര്‍: ഇനി എപ്പോഴാണ് ഇവിടെ നിന്നും വണ്ടിയുള്ളത് എന്ന ചോദ്യം പലപ്പോഴും നമ്മള്‍ ചോദിച്ചിട്ടുണ്ട്. ആ ചോദ്യത്തിനുള്ള മറുപടി ചെറിയൊരു കാര്‍ഡില്‍ രേഖപ്പെടുത്തി തീവണ്ടി യാത്രക്കാര്‍ക്ക് നല്‍കുകയാണ് മലബാര്‍ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ ഉത്തരമേഖല കമ്മറ്റി. തീവണ്ടികള്‍ ഓരോ സ്റ്റേഷനിലും എത്തേണ്ട സമയം, സീസണ്‍ ടിക്കറ്റ് നിരക്കുകള്‍. തീവണ്ടി യാത്രയ്ക്കിടയില്‍ ഉപയോഗപ്പെടുത്താവുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ എന്നിവയെല്ലാം കാര്‍ഡിലുണ്ട്. തിരുവനന്തപുരത്തിനും,മംഗലാപുരത്തിനും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളിലും ഓരോ വണ്ടിയും എത്തുന്ന സമയവും, മൂകാംബിക റൂട്ടിലൂടെയുള്ള വണ്ടികളുടെ സമയവും കാര്‍ഡില്‍ ഉണ്ട് . എന്നും കീശയില്‍ കരുതാനാകും വിധത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പതിവ് യാത്രയ്ക്കിടയില്‍ ഓരോ കമ്പാര്‍ട്ട് മെന്റുകളിലും എത്തി യാത്രക്കാര്‍ക്ക് കാര്‍ഡ് കൈമാറുകയാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ 3500 ഓളം കാര്‍ഡുകള്‍ ആദ്യ ദിനത്തില്‍ തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാല്‍ ഡോ:പി വി കൃഷ്ണകുമാര്‍ മൈക്രോ ടൈംടേബിള്‍ പ്രകാശനം ചെയ്തു ലത്തീഫ് നീലഗിരി ഏറ്റുവാങ്ങി.എം ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. കെ പി രാമകൃഷ്ണന്‍ ,ശങ്കര്‍ ബാബു, ബാലകൃഷ്ണന്‍ കണ്ണോത്ത്, സുനില്‍ കുമാര്‍, സി കെ രഘുനാഥ്‌,കെ മനോജ്‌ എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..