home
Total Visiters: 
വയോജനവേദി ദശവാര്‍ഷികം ആഘോഷിച്ചു
3 years ago ..
കാലിക്കടവ്:വയോജനവേദി പിലിക്കോട് യൂണിറ്റ് ദശവാര്‍ഷികം പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷതവഹിച്ചു.
    ചടങ്ങില്‍ പദ്മപ്രഭാ പുരസ്‌കാര ജേതാവ് സി.വി.ബാലകൃഷ്ണനെ അനുമോദിച്ചു. പി.ദാമോദര പൊതുവാള്‍ ഉപഹാരസമര്‍പ്പണം നടത്തി. സി.വി.ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. കെ.എസ്.സി.എഫ് ജില്ലാ സെക്രട്ടറി കെ.സുകുമാരന്‍ ബ്രോഷര്‍ പ്രകാശനം നടത്തി. പി.സി.പ്രസന്ന, ടി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി.പി.അടിയോടി സ്വാഗതവും പി.സി.വിജയന്‍ അടിയോടി നന്ദിയും പറഞ്ഞു.
    തുടര്‍ന്ന് നടന്ന കുടുംബസംഗമം ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പദ്മാവതി ഉദ്ഘാടനം ചെയ്തു. പി.കെ.ഭാസ്‌കരന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. ഡോ. എം.എസ്.നായര്‍ പ്രഭാഷണം നടത്തി. പി.കുഞ്ഞിരാമ പൊതുവാള്‍ സ്വാഗതവും പി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..