home
Total Visiters: 
മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കണം -കെ.എസ്.ടി.എ.
3 years ago ..
കാലിക്കടവ് : മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കുകയും അധ്യാപകരുടെ ആത്മാഭിമാനം നിലനിര്‍ത്തുകയും വേണമെന്ന് കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സാമൂഹിക നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രതിനിധിസമ്മേളനത്തിന് തുടക്കമായത്.
    കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ (പി.വി.രവി നഗറില്‍) ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.സ്വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി വി.പി.പി.മുസ്തഫ, ടി.വി.ഗോവിന്ദന്‍, പി.രാഘവന്‍, എ.വി.രമണി, എം.ബാലകൃഷ്ണന്‍, സി.എം.മീനാകുമാരി, സി.ശാന്തകുമാരി, കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സി.കെ.അശോക്കുമാര്‍, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് ടി.പി.ഉഷ, കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി പി.ഡി.ശ്രീദേവി, പ്രവര്‍ത്തകസമിതിയംഗം കെ.വി.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. എം.വി.ചന്ദ്രന്‍ സ്വാഗതവും കെ.രാഘവന്‍ നന്ദിയും പറഞ്ഞു.
    പ്രതിനിധിസമ്മേളനത്തില്‍ എ.പവിത്രന്‍ അധ്യക്ഷതവഹിച്ചു. പി.കെ.സതീശ്, കെ.രാഘവന്‍, കെ.മോഹനന്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
    വിദ്യഭ്യാസ സാംസ്‌കാരിക സമ്മേളനത്തില്‍ എ.കെ.സദാനന്ദ അധ്യക്ഷതവഹിച്ചു. കെ.എന്‍.സുകുമാരന്‍, പി.ജെ.വിന്‍സന്റ് എന്നിവര്‍ പ്രഭാഷണം നടത്തി. പി.ദിലീപ്കുമാര്‍ സ്വാഗതം പറഞ്ഞു.
    വൈകിട്ട് പടുവളം കേന്ദ്രീകരിച്ച് പ്രകടനവും കാലിക്കടവില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചു. മുന്‍ എം.എല്‍.എ. സി.കെ.പി.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പവിത്രന്‍ അധ്യക്ഷത വഹിച്ചു. പി.ഡി.ശ്രീദേവി, കെ.വി.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കെ.രാഘവന്‍ സ്വാഗതം പറഞ്ഞു.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്



dd


.....................................

.. ..