home
Total Visiters: 
ഷരീഫിന് വേണം കാരുണ്യമതികളുടെ കൈത്താങ്ങ്‌
3 years ago ..

   
    ചെറുവത്തൂര്‍:ഒരു കിഡ്നി പൂര്‍ണമായും രണ്ടാമത്തേത് പാതിയും തകരാറിലായ യുവാവ് കാരുണ്യമതികളുടെ കൈത്താങ്ങ് തേടുന്നു. ചെറുവത്തൂര്‍ കൊവ്വല്‍ നാരാങ്കുളത്ത് താമസിക്കുന്ന കോയയുടെ മകന്‍ കെ. ഷരീഫ് (31) ആണ് നല്ലമനസ്സുകളുടെ സഹായം തേടുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ഈ യുവാവിന്റെ കുടുംബം. നിര്‍മ്മാണ മേഖലയില്‍ കൂലിത്തൊഴിലെടുത്താണ് കെ. ഷരീഫ് കുടുംബം പുലര്‍ത്തിയിരുന്നത്. എട്ടുമാസം മുമ്പാണ് രോഗം തളര്‍ത്തി തുടങ്ങിയത്. പരിശോധനയില്‍ ഒരു വൃക്ക പൂര്‍ണ്ണമായും, രണ്ടാമത്തേത് ഭാഗീകമായും തകരാറിലായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെ ചെയ്തുവന്ന തൊഴിലും മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാതെയായി. അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി 25 ലക്ഷത്തോളം രൂപ ചെലവ് വരും. നിത്യജീവിതം തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുന്ന കുടുംബത്തിന് ഈ തുകയെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല. ഈ സാഹചര്യത്തില്‍ ചെറുവത്തൂര്‍ കൊവ്വല്‍ താജുല്‍ ഇസ്ലാം ജമാത്ത് കമ്മറ്റി മുന്‍കൈ എടുത്ത് പി.കരുണാകരന്‍ എം.പി , കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, തൃക്കരിപ്പൂര്‍ സംയുക്ത ജമാത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്യായനി എന്നിവര്‍ രക്ഷാധികാരികളും വി.ചന്ദ്രന്‍ ചെയര്‍മാനും, അബ്ദുള്‍ റഹിമാന്‍ തങ്ങള്‍ ജനറല്‍ കണ്‍വീനറുമായി ചികിത്സാ സഹായകമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. മുഹിബ്ബുല്‍ മസാകീന്‍ സാധുസംരക്ഷണ സമിതി പ്രതിനിധി കെ.ഷബീറില്‍ നിന്നും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ആദ്യഫണ്ട് ഏറ്റുവാങ്ങി. ചെറുവത്തൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ്‌ എ.ഡി.എസ് കുടുംബശ്രീയും സഹായധനം കൈമാറി. ഉദാരമതികളുടെ സഹായം കയ്യൂര്‍ ബ്രാഞ്ച് എസ്.ബി.ടി ശാഖയിലെ 67304428876 CIF NO 77120234077 എന്ന അക്കൌണ്ട് നമ്പറിലേക്ക് അയക്കണം.
.



dd


.....................................

.. ..