home
Total Visiters: 
മദ്യനയത്തിന്റെ പേരില്‍ യു.ഡി.എഫില്‍ കലാപം - ആനത്തലവട്ടം ആനന്ദന്‍
3 years ago ..

    ചെറുവത്തൂര്‍: മദ്യനയത്തിന്റെ പേരില്‍ യു.ഡി.എഫില്‍ നടക്കുന്നത് ആരാണ് കേമന്‍ എന്ന് തെളിയിക്കാനുള്ള മത്സരമാണെന്നും ,ഉമ്മന്‍ ചാണ്ടിയും വി.എം സുധീരനും തമ്മിലാണ് പ്രധാനമത്സരമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സി.പി.എം ചെറുവത്തൂര്‍ ഏരിയാ സമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റയടിക്കുള്ള മദ്യനിരോധനം പ്രായോഗികമല്ലെന്നും, ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം മാത്രമേ നടപ്പിലാക്കാന്‍ കഴിയൂ എന്നുമുള്ള നിലപാട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് തിരിച്ചറിയാതിരുന്ന യു.ഡി.എഫില്‍ ഇപ്പോള്‍ നടക്കുന്നത് മദ്യനയത്തിന്റെ പേരിലുള്ള കലാപമാണെന്നും അദ്ദേഹം പറഞ്ഞു. കടം വാങ്ങി ഭരിക്കുന്ന ഗവണ്‍മെന്റാണ് കേരളത്തിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയുണ്ടോ എന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ട് മാത്രമാണ് ഉള്ളതെന്നാണ് കെ.എം മാണി പറയുന്നത്. സെക്രട്ടറിയേറ്റിനു മുന്നില്‍ ശമ്പളം ലഭിക്കത്തവരുടെ സമരങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരികയാണെന്നും ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഏരിയാസെക്രട്ടറി കെ.പി വത്സലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി സതീഷ്‌ ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, എം.രാജഗോപാലന്‍, കെ.ബാലകൃഷ്ണന്‍, എം.വി ബാലകൃഷ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍,ടി.വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി .വി നഗര്‍ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.
.



dd


.....................................

.. ..