home
Total Visiters: 
ആണൂരില്‍ റിട്ട.അധ്യാപകന്റെ വീടിനു തീയിട്ടു
3 years ago ..
കാലിക്കടവ്: റിട്ട.അധ്യാപകനും , കോണ്‍ഗ്രസ് പ്രവർത്തകനുമായ കാലിക്കടവിനടുത്ത് ആണൂരിലെ കെ.കൃഷ്ണൻ മാസ്റ്ററുടെ വീടിന് സാമൂഹ വിരുദ്ധർ തീയിട്ടു. വീടിന്റെ താഴത്തെ നിലയിലാണ് ആക്രമികൾ തീയിട്ടത്. മേശ, ടീപോയ്,കസേരകള്‍ തുടങ്ങിയ ഫർണിച്ചറുകള്‍ കത്തിനശിച്ചു. ജനല, ചുമരുകള്‍ എന്നിവയിലും തീ പടർന്നു . ഇന്ന് പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു. ജനശ്രീ കരിവെള്ളൂര്‍ മണ്ഡലം കോർഡിനേറ്ററായ കൃഷ്ണൻ മാസ്റ്റർ പെൻഷനെർസ് അസോസിയേഷന്‍ ചെയർമാനുമാണ് . ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കുടുംബം ഉറങ്ങിയിരുന്നത്. പെട്രോൾ ഉപയോഗിച്ചാണ് ആക്രമികൾ തീയിട്ടതെന്നാണ് കരുതുന്നത്. പുലർച്ചെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. തീ മുകളിലത്തെ നിലയിലേക്ക് പടരാതിരുന്നത് കാരണം ദുരന്തം ഒഴിവായി . നേരത്തെ ഈ അധ്യാപകന് എതിരെ ഭീഷണി ഉണ്ടായിരുന്നു. ജനശ്രീയുമായി മുന്നോട്ട് പോയാൽ വിടില്ലെന്ന ഭീഷണിക്കത്ത് വീടിന്റെ ചുമരിൽ ഒരുമാസം മുമ്പായി പതിച്ചിരുന്നുവത്രെ . പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു .
.



dd


.....................................

.. ..