home
Total Visiters: 
ഞാണങ്കൈയിൽ മനുഷ്യ ഡിവൈഡര്‍ തീര്‍ത്ത് ഡി വൈ എഫ് ഐ
3 years ago ..
ചെറുവത്തൂർ: ഞാണങ്കൈയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതീകാത്മക ഡിവൈഡർ തീർത്തു. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അത് തടയാൻ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം
    ദേശീയ പാതയിലെ സ്ഥിരം അപകടമേഖലയാണ് ഇവിടം. ഇവിടെയുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും, പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ പാതയുമായി ചീമേനി റോഡ്‌ കൂടിച്ചേരുന്ന ഇവിടെ ഡിവൈഡര്‍ ഇല്ലാത്തതാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.പലതവണ ആവശ്യപ്പെട്ടിട്ടും ഡിവൈഡര്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ ഡി വൈ എഫ് ഐ ചെറുവത്തൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി മനുഷ്യ ഡിവൈഡര്‍ ഒരുക്കിയത്. വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. എം സുമേഷ്, കെ വി സന്ദീപ്‌, പി സുരേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു
.



dd


.....................................

.. ..