home
Total Visiters: 
ഭക്തിയുടെ നിറവില്‍ നിലംപണിയും ,ആചാരം കൊള്ളലും
3 years ago ..

    ചെറുവത്തൂര്‍: പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന ചടങ്ങുകൾ ചെറുവത്തൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയെ ഭക്തി സാന്ദ്രമാക്കി. നിലംപണിയും ആചാരം കൊള്ളലുമായിരുന്നു ചടങ്ങുകൾ.അരങ്ങിലായ ദേവിദേവന്‍ മാരുടെ പ്രതിപുരുഷന്മാന്‍ കൈലാസക്കല്ലിനു സമീപം കിളച്ചു തച്ചുപാകി ചാണക മെഴുകിയതോടെയാണ് നിലം പണിക്ക് തുടക്കമായത്. ഇനിയുള്ള ദിവസങ്ങളില്‍ വാല്യക്കാരുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരം കളിയാട്ടത്തിനായി ഒരുക്കിയെടുക്കും. നിത്യകന്യകയായ മുച്ചിലോട്ടു ഭഗവതിയുടെ തിരുമംഗലമായ പെരുങ്കകളിയാട്ടത്തിന് മുന്നോടിയായി നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ഇത്. ഈ ദിനത്തില്‍ തന്നെ കണ്ണങാട്ട് ഭഗവതിയുടെ പ്രതിപുരുഷനായി സുരേന്ദ്രന്‍ ആചാരം കൊണ്ടു. നൂറുകണക്കിനു ഭക്തരാണ് ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ എത്തിച്ചേര്‍ന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 4 മുതല്‍ 7 വരെയാണ് ഇവിടെ കളിയാട്ടം നടക്കുന്നത്



dd


.....................................

.. ..