home
Total Visiters: 
പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജന യജ്ഞവുമായി സി പി എം
3 years ago ..

    ചെറുവത്തൂര്‍ : മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ സി പി എം ചെമ്പ്രകാനം ബ്രാഞ്ചിന്റെ ശ്രദ്ധേയമായ ഇടപെടൽ വീണ്ടും. ജൈവമാലിന്യ സംസ്കരണത്തിന് പിന്നാലെ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇവിടെ. കാസര്‍കോട് പ്ലാസ്റ്റിക്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെമ്പ്രകാനത്തു നടന്ന ചടങ്ങില്‍ ഓള്‍ ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ് വര്‍ക്ക് ജനറല്‍ സെക്രട്ടറി ടി ഗംഗാധരന്‍ മാസ്റ്റര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എ അപ്പു അധ്യക്ഷത വഹിച്ചു. യു അബ്ദുള്‍ റഷീദ്, വി പി ജാനകി, എം അമ്പൂഞ്ഞി, ടി വി കുഞ്ഞിരാമന്‍, പി കമലാക്ഷന്‍, കെ നാരായണന്‍ മാസ്റ്റര്‍, കെ രാജേഷ് ,കെ എം അനില്‍ കുമാര്‍, പി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കാലാപരിപാടികളും അരങ്ങേറി.
.



dd


.....................................

.. ..