home
Total Visiters: 
ജില്ലാ സ്കൂള്‍ കലോത്സവത്തിന് പുതുവത്സര ദിനത്തില്‍ തുടക്കം
3 years ago ..

    ചെറുവത്തൂര്‍:കാസര്‍കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവം ഇന്ന് കാടങ്കോട് ഗവ.ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിക്കും. സ്റ്റേജിതര മത്സരങ്ങളുടെതാണ് ആദ്യദിനം. 17 വേദികളില്‍ 71 ഇനങ്ങളിലാണ് മത്സരം.യു.പി,ഹൈസ്കൂള്‍,ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ചിത്രരചന, ബാന്റ് മേളം എന്നീ മത്സരങ്ങള്‍ക്കൊപ്പം മലയാളം, ഹിന്ദി,അറബിക്, ഉറുദു,സംസ്കൃതം രചനാ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. മത്സരഫലങ്ങളെല്ലാം വൈകുന്നേരത്തോടെ തന്നെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തില്‍ പരാതിയുണ്ടെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ അപ്പീല്‍ നല്‍കണം. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നത് കാരണം 5 നാണ് സ്റ്റേജിന മത്സരങ്ങള്‍ ആരംഭിക്കുന്നത്. 8 ന് സമാപിക്കും. എഴ് ഉപജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.
    ..........................
    മത്സരഫലങ്ങള്‍ വിരല്‍ത്തുമ്പില്‍
    ചെറുവത്തൂര്‍:കലോത്സവ മത്സര ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് വെബ്സൈറ്റിലൂടെ ലഭ്യമാക്കും. www.kalolsavamkasargod.in എന്നതാണ് വിലാസം. കലോത്സവ വിശേഷങ്ങള്‍ ലോകമെങ്ങും എത്തിക്കാന്‍ പ്രത്യേക ഫേസ് ബുക്ക് പേജും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക ചാനലുകളായ കാസര്‍കോട് വിഷന്‍, സി നെറ്റ് എന്നീ ചാനലുകള്‍ കലോത്സവം തത്സമയം സംപ്രേക്ഷണം ചെയ്യും. 5 മുതല്‍ 8 വരെ സ്റ്റേജിന മത്സരങ്ങള്‍ ഈ ചാനലുകളിലൂടെ തത്സമയം കാണാം.
.



dd


.....................................

.. ..