home
Total Visiters: 
പുത്തിലോട്ട് സി പി ഐ പ്രവര്‍ത്തകര്‍ ഉപവസിച്ചു
3 years ago ..

    ചെറുവത്തൂര്‍ : കൊടക്കാട് പുത്തിലോട്ട് ഉയര്‍ത്തിയ സി പി ഐ പ്രചരണ ബോര്‍ഡും, കൊടികളും നിരന്തരം നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സി പി ഐ പ്രവര്‍ത്തകര്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച പതാകകളും ബോര്‍ഡുകളും വീണ്ടും നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഉപവാസ സമരം സംഘടിപ്പിക്കാന്‍ സി പി ഐ തീരുമാനിച്ചത്. സി. പി. ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി പി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. എ നായര്‍, മണ്ഡലം സെക്രട്ടറി പി വിജയകുമാര്‍, മഹിളാ സംഘം ജില്ലാ സെക്രട്ടറി പി. ഭാര്‍ഗവി, എ അമ്പൂഞ്ഞി, രവീന്ദ്രന്‍ മാണിയാട്ട് , കെ. രാജീവന്‍ സ്വാഗതം പറഞ്ഞു. . കെ കുഞ്ഞിരാമന്‍, വി. എം കുമാരന്‍, കെ. രാജീവന്‍, പി. പി ശ്രീധരന്‍, എം എം ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു
    പടം -പുത്തിലോട്ട് സി പി ഐ നടത്തിയ ഉപവാസം ബങ്കളം കുഞ്ഞിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
.



dd


.....................................

.. ..