home
Total Visiters: 
ബാന്റ് മേളത്തില്‍ എതിരാളികള്‍ ഇല്ലാതെ തോമാപുരം
3 years ago ..

    ചെറുവത്തൂര്‍: എതിരാളികള്‍ ഉണ്ടായില്ലെങ്കിലും ആവേശത്തോടെ ബാന്റ് മേളം തീര്‍ത്ത്‌ ഹൈസ്കൂള്‍,ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംസ്ഥാനതല മത്സരത്തിന് അര്‍ഹതനേടി. വിവിധ ഹാളുകളിലായി രചന -സാഹിത്യ മത്സരങ്ങള്‍ നടക്കുമ്പോള്‍ കാഴ്ചക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇത്. എന്നാല്‍ മത്സരിക്കാന്‍ മറ്റു ടീമുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രാവിലെ എട്ടുമണിയോടെതന്നെ തോമപുരത്തെ കുട്ടികള്‍ മേളം തീര്‍ത്ത് മടങ്ങി. ഹൈസ്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് ഇവര്‍ ജില്ലാതല വിജയം നേടുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ മൂന്നാം തവണയും. കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ബാന്റ് മേളത്തില്‍ ഇവര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. എച്ച്.എസ് വിഭാഗത്തില്‍ വിശാല്‍ എസ് സുകുമാരന്റെയും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എസ്.സെബാസ്റ്റ്യന്റെയും നേതൃത്വത്തിലായിരുന്നു തോമാപുരം മത്സരിക്കാന്‍ എത്തിയത്. ടി.എസ് ജോസായിരുന്നു പരിശീലകന്‍
.



dd


.....................................

.. ..