home
Total Visiters: 
ഊട്ടുപുര ഉണര്‍ന്നു ആയിരം പേര്‍ക്ക് ഇരുന്നുണ്ണാം
3 years ago ..

    ചെറുവത്തൂര്‍:ഉരുളിയിലെ പാല്‍ തിളച്ചു തൂവിയതോടെ കലോത്സവത്തിന്റെ ഊട്ടുപുര ഉണര്‍ന്നു. ഒരേസമയം ആയിരം പേര്‍ക്ക് ഇരുന്നുണ്ണാനുള്ള സൌകര്യമാണ് ഭക്ഷണ പന്തലില്‍ ഒരുക്കിയിരിക്കുന്നത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ പാലുകാച്ചല്‍ കര്‍മ്മം നിര്‍വഹിച്ചു . ആദ്യ ദിനം 1500 പേര്‍ക്കാണ് ഭക്ഷണമൊരുക്കിയത്. സ്റ്റേജിന മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ പ്രതിദിനം അയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എല്ലാ ദിവസവും പായസവും നല്‍കും. പാചക വിദഗ്ദന്‍ മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. ജി.എഫ്. വി.എച്ച്.എസ്.എസ് യു.പി വിഭാഗത്തിലാണ് ഭക്ഷണ പന്തല്‍ ഒരുക്കിയിരിക്കുന്നത്.
.



dd


.....................................

.. ..