home
Total Visiters: 
വേണം അപ്പീലുകള്‍ക്കൊരു കടിഞ്ഞാണ്‍
3 years ago ..
കാടങ്കോട്: കയ്യും കണക്കുമില്ലാതെ എത്തുന്ന അപ്പീലുകള്‍ കലോത്സവ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാക്കുമ്പോള്‍ അതിനു തടയിടാന്‍ കാര്യമായ മാറ്റങ്ങള്‍ വേണമെന്ന ആവശ്യമാണ് കലോത്സവത്തിന് സമാപനം കുറിക്കുമ്പോള്‍ ഉയര്‍ന്നു കേട്ടത്. ആകെ 294 ഇനങ്ങളിലാണ് കലോത്സവത്തില്‍ മത്സരങ്ങളുള്ളത്. കണക്കുകള്‍ വച്ച് നോക്കിയാല്‍ 4990 കുട്ടികളായിരുന്നു കലോത്സവത്തിന് എത്തേണ്ടിയിരുന്നത്. എന്നാല്‍ ഉപജില്ലാ തല മത്സരത്തിനു ശേഷം തങ്ങള്‍ക്ക് ലഭിച്ച അപ്പീലുകളില്‍ എഴുപത് ശതമാനത്തോളം ഡി.ഇ.ഒ മാര്‍ ഉദാരമായി അനുവദിച്ചതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം എണ്ണം 5220 ലെത്തി. ഇതെല്ലാം കൂട്ടി പരിപാടികള്‍ ഒരു വഴിക്ക് നടത്തിതീര്‍ക്കാന്‍ ഒരുങ്ങുമ്പോഴാണ് കോടതി വിധിക്കാരുടെ വരവ്. എല്ലാം കൂടി മത്സരാര്‍ത്ഥികളുടെ എണ്ണം ആറായിരത്തില്‍ എത്തി എന്നാണ് ഒടുവിലത്തെ കണക്ക്. ഉപജില്ലയില്‍ മത്സരിക്കാത്ത കുട്ടിപോലും കോടതി ഉത്തരവിന്റെ ബലത്തില്‍ ജില്ലയില്‍ മത്സരിക്കാന്‍ എത്തി. ലളിതഗാനമായിരുന്നു മത്സരയിനം. ഹോസ്ദുര്‍ഗ് ഉപജില്ലയാണ് അപ്പീലുകളില്‍ മുന്നില്‍. ഇവിടുത്തെ ഒരു വിദ്യാലയത്തില്‍ നിന്നുമാത്രം ഒരിനത്തില്‍ എഴുകുട്ടികളാണ്‌ ഉപജില്ലയില്‍ മത്സരിക്കാന്‍ എത്തിയത്. അതില്‍ മൂന്ന്‍ പേര്‍ ജില്ലയിലും എത്തി. നൃത്തവേദികളിലാണ് അപ്പീലുകളുടെ തള്ളിക്കയറ്റമുണ്ടായത്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് രാത്രി ഒന്‍പതിന് മത്സരങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. അപ്പീല്‍ ഒഴുക്കില്‍ എല്ലാം തട്ടിത്തകര്‍ന്നു. അടുത്ത കലോത്സവമാകുമ്പോഴേക്കും ഇതില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കലോത്സവ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായേക്കും.
.



dd


.....................................

.. ..