home
Total Visiters: 
പഞ്ചായത്തോഫീസിന് മുന്നില്‍ മുവാരി മുഖാരി സമുദായ സംഘം ധര്‍ണ്ണ
3 years ago ..

   
    കാലിക്കടവ്: മൂവാരി മുഖാരി സമുദായസംഘം കൊടക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സമുദായ ശ്മശാനത്തിന് അനുമതി നിഷേധിക്കുന്ന ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി വി രാധാകൃഷ്ണന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ ചെങ്ങളം, മോഹനന്‍ പുലിക്കോടന്‍, വി.വി അമ്പു, ഉദിനൂര്‍ സുകുമാരന്‍,ടി.എല്‍. ദാമോദരന്‍ നമ്പൂതിരി, സി ഹരിദാസ്, കെ.വി ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
.



dd


.....................................

.. ..