home
Total Visiters: 
എല്‍ എസ് എസ്, യു.എസ്.എസ് പരീക്ഷ ഫെബ്രുവരി 21 ന്
3 years ago ..

    ചെറുവത്തൂര്‍: ഈ വര്‍ഷത്തെ എല്‍. എസ്. എസ്, യു. എസ്. എസ് പരീക്ഷകള്‍ ഫെബ്രുവരി 21 ന് നടക്കും. എല്‍.എസ്.എസ് പരീക്ഷയ്ക്ക് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും പുതിയ രീതിയിലാണ് ഏഴാംതരം വിദ്യാര്‍ത്ഥികള്‍ക്കായുള്ള യു.എസ്.എസ് പരീക്ഷ നടക്കുക. നിലവിലുണ്ടായിരുന്ന മൂല്യനിര്‍ണ്ണയത്തെ പറ്റി വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പ്രവര്‍ത്താനാധിഷ്ഠിത രീതി ഒഴിവാക്കി ബഹുവികല്പക (മള്‍ട്ടിപ്പിള്‍ ചോയ്സ് ) ചോദ്യങ്ങളിലൂടെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള രീതിയില്‍ അധ്യാപകരുടെ മനോധര്‍മ്മം അനുസരിച്ച് വിലയിരുത്തലുകള്‍ വ്യത്യസ്തമാകുന്നു എന്നുള്ളതായിരുന്നു പ്രധാന പരാതി. 90 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പുതിയ രീതിയിലുള്ള പരീക്ഷയില്‍ ഉണ്ടാവുക. ഇതില്‍ 63 മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്ക് യു.എസ്.എസ് സ്കോളര്‍ഷിപ്പ് ലഭിക്കും. രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന രണ്ടു പേപ്പറുകളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. ഭാഷ, ഗണിതം എന്നിവ ഉള്‍പ്പെടുന്നതാണ് ഒന്നാം പേപ്പര്‍. രണ്ടാം പേപ്പറില്‍ ഇംഗ്ലീഷ്, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നിവ ഉള്‍പ്പെടും. ഒന്നാം പേപ്പറിലുള്ള 50 ചോദ്യങ്ങളില്‍ 45 എണ്ണത്തിന് ഉത്തരം എഴുതിയാല്‍ മതിയാകും. രണ്ടാം പേപ്പറില്‍ 55 ചോദ്യങ്ങള്‍ ഉണ്ടാകും. ഇതില്‍ 45 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ മതി. രാവിലെ 10.15 മുതല്‍ 12 മണിവരെ ഒന്നാം പേപ്പറിന്റെയും , ഉച്ചയ്ക്ക് 1.15 മുതല്‍ 3 മണിവരെ രണ്ടാം പേപ്പറിന്റെയും പരീക്ഷ സമയമാണ്. പാദ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ച കുട്ടിക്ക് മാത്രമേ യു.എസ്.എസ് പരീക്ഷയെഴുതാന്‍ സാധിക്കൂ. അല്ലെങ്കില്‍ ഉപജില്ലാ തല കലാ-കായിക-പ്രവൃത്തി പരിചയമേളകളില്‍ എ ഗ്രേഡോ, ഒന്നാം സ്ഥാനമോ ലഭിക്കണം. പരീക്ഷയെഴുതാന്‍ യോഗ്യതയുള്ള കുട്ടികളുടെ പേര് വിവരം ഈ മാസം 17 നകം പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി നല്‍കണം.
    അതേസമയം പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ ഇത്തവണയുണ്ടാകില്ല. ഓരോ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും യ.എസ്.എസ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന 20 കുട്ടികളെയാകും പ്രതിഭാധനരായി തിരഞ്ഞെടുക്കുക.
.



dd


.....................................

.. ..