home
Total Visiters: 
പെരുങ്കളിയാട്ടത്തില്‍ സവിശേഷ വിഭവമായി തുവരപ്പുഴുക്കും
3 years ago ..
ചെറുവത്തൂര്‍: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍
    പെരുങ്കളിയാട്ടത്തിനായി എത്തുന്ന പതിനായിരങ്ങള്‍ക്ക് അന്നദാനമൊരുക്കാന്‍ കലവറയില്‍ ഇപ്പോഴേ ഒരുക്കങ്ങള്‍ സജീവമാണ്. അന്നദാനത്തിലെ വിഭവങ്ങളില്‍ തുവരപ്പുഴുക്കിന് സവിശേഷമായ സ്ഥാനമുണ്ട്. ഫിബ്രവരി നാലുമുതല്‍ ഏഴുവരെ പെരുങ്കളിയാട്ടം നടക്കുന്ന ചെറുവത്തൂര്‍ മുച്ചിലോട്ട് മൂന്നാം കളിയാട്ടദിവസമാണ് അന്നദാനത്തിന് തോരപ്പുഴുക്ക് നല്‍കുക. ഇത് മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടങ്ങളില്‍ മാത്രം കാണുന്ന പ്രത്യേകതയാണ്. ഇതിനായി 25 ക്വിന്റല്‍ തുവരയാണ് കലവറയിലെത്തിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയില്‍ മുറം ഉപയോഗിച്ച് തുവര വൃത്തിയാക്കിവയ്ക്കുന്നത് സ്ത്രീകളാണ്.
    പഴയകാലത്ത് തോരപ്പുഴുക്കും കഞ്ഞിയുമാണ് മൂന്നാം കളിയാട്ടത്തിന് വിളമ്പിയിരുന്നത്. ഇതിനായി പ്രത്യേകം തടങ്ങള്‍ ഉണ്ടാക്കും. പുതിയകാലത്ത് ഇത് പ്രായോഗികമാവില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍, ആചാര്യ സ്ഥാനികര്‍ക്ക് പഴയശീലത്തോടാണ് താത്പര്യം. മൂന്നാം കളിയാട്ടദിവസം മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്രത്തിലെത്തും. കുഞ്ഞുങ്ങളടക്കമാണ് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം.ഇതിനു ശേഷമായിരിക്കും അന്നദാനം. കലവറ നിറയ്ക്കല്‍ ഘോഷയാത്ര മൂന്നിന് രാവിലെ പത്തിന് കാടങ്കോട് കൊട്ടാരം വാതില്‍ക്കലില്‍ നിന്നും ആരംഭിക്കും. നൂറുകണക്കിന് സ്ത്രീകള്‍ ഘോഷയാത്രയില്‍ അണിനിരക്കും.
.



dd


.....................................

.. ..