home
Total Visiters: 
ചെറുവത്തൂരില്‍ അഖിലേന്ത്യാ പ്രദര്‍ശനം പത്ത് വരെ
3 years ago ..

    പ്രദര്‍ശന നഗരിയില്‍ നിറയുന്നത് കാഴ്ചയുടെ വിസ്മയങ്ങള്‍
    ചെറുവത്തൂര്‍: ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട ഭാഗമായി ഒരുക്കിയ അഖിലേന്ത്യാ പ്രദര്‍ശനം ഫെബ്രുവരി പത്തുവരെ നീണ്ടു നില്‍ക്കും. ആയിരങ്ങള്‍ ഇതിനോടകം പ്രദര്‍ശനം കണ്ടുകഴിഞ്ഞു.വൈവിധ്യമാര്‍ന്ന പ്രദര്‍ശന വിപണന സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ രീതിയില്‍ ഒരുക്കിയ പ്രവേശന കവാടം കടന്ന് പ്രദര്‍ശന നഗരിക്കുള്ളില്‍ എത്തിയാല്‍ ഒന്നിന് പിറകെ ഒന്നായി കാഴ്ചകളുടെ വിസ്മയങ്ങള്‍ കണ്‍മുന്നില്‍ നിറയും. ഫയര്‍ ഫോഴ്സ്, പ്ലാനിറ്റൊറിയം. കൃഷി വകുപ്പ്, എക്സൈസ് വകുപ്പ്, പബ്ലിക് റിലേഷന്‍ വകുപ്പ് എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പവലിയനുകള്‍ മികവോടെ ഒരുക്കിയിട്ടുണ്ട്. എ പി കൃഷ്ണന്‍ മാസ്റ്റര്‍ ഒരുക്കിയ പുരാവസ്തു പ്രദര്‍ശനം, രാമചന്ദ്രന്‍ തായ്യന്നൂര്‍ ഒരുക്കിയ പൂഴികൊണ്ടുള്ള ചിത്ര ശില്പ പ്രദര്‍ശനം എന്നിവയെല്ലാം ജനശ്രദ്ധയാകര്‍ഷിക്കുന്നു. വളര്‍ത്തു പക്ഷികളുടെയും, മത്സ്യങ്ങളുടെയും വിസ്മയ ലോകവും ഇവിടെയോരുക്കിയിട്ടുണ്ട്. അമ്യൂസ് മെന്റ് പാര്‍ക്കും ആകര്‍ഷകമാണ്. ജയന്റ് വീല്‍, കൊളംബസ്, ഡ്രാഗണ്‍ ട്രെയിന്‍,മരണക്കിണര്‍ എന്നിവഎല്ലാം അമ്യൂസ് മെന്റ് പാര്‍ക്കിലുണ്ട്. പ്രദര്‍ശനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൈമാറുക.
    പടം -അഖിലേന്ത്യാ പ്രദര്‍ശന നഗരിയില്‍ സംസാരിക്കുന്ന മക്കാവുമായി പരിശീലകന്‍
    ക്ലിക്ക് - മിഥുന്‍ ഫോക്കസ്
.



dd


.....................................

.. ..