home
Total Visiters: 
ഭക്തി നിര്‍ഭരമായി മംഗല കുഞ്ഞുങ്ങളുടെ പ്രദക്ഷിണം
3 years ago ..

    ചെറുവത്തൂര്‍: മുച്ചിലോട്ട് ഭഗവതിയുടെ സന്നിധിയില്‍ മംഗലക്കുഞ്ഞുങ്ങളുടെ ക്ഷേത്ര പ്രദക്ഷിണം
    ഭക്തി നിര്‍ഭരമായി. മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയും, ദേവനര്‍ത്തകന്‍മാര്‍ക്കും ഒപ്പം നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ക്ഷേത്ര പ്രദക്ഷിണം നടത്തിയത്. രക്ഷിതാക്കളുടെ ചുമലിലിരുന്ന് കയ്യിലുള്ള വെറ്റിലകള്‍ പിറകിലോട്ട് നുള്ളിയെറിഞ്ഞാണ് മംഗലക്കുഞ്ഞുങ്ങള്‍ എഴുന്നള്ളത്തിനെ അനുഗമിച്ചത്. എഴുന്നള്ളത്തിനിടയില്‍ നെയ്യാട്ടവും നടന്നു. ഉച്ചത്തോറ്റത്തിന് ശേഷം ക്ഷേത്ര മുറ്റത്ത് ഒരുക്കിയ അണിയറയിലേക്ക് മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി പ്രവേശിച്ചു. അതുവരെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് ഒരുക്കിയ കുച്ചിലിലാണ് ഇദ്ദേഹം വ്രതം നോറ്റിരുന്നത്.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..