home
Total Visiters: 
ഭക്തിയുടെ നിറവില്‍ രയരമംഗലത്ത് 'നിറയുത്സവം'
7 years ago ..
കരപ്പാത്ത്:ഭക്തിയുടെ നിറവാര്‍ന്ന അന്തരീക്ഷത്തില്‍ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ 'നിറയുത്സവം 'നടന്നു .ഞായറാഴ്ച രാവിലെ 7 .15 നും 8 .35 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍.നമ്പൂതിരി ,കഴകക്കാരന്‍ ,വറക്കോടന്‍ കാവല്‍ക്കാര്‍ എന്നിവര്‍ വടക്കേംവാതിലില്‍ നിന്നും കതിരുകള്‍ ക്ഷേത്രത്തില്‍ എത്തിച്ചു .വാദ്യ മേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇത് .തുടര്‍ന്ന് ക്ഷേത്രത്തില്‍ നിറച്ചശേഷം കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു .നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു ..
   
    വായിക്കുക .നിറ വിശ്വാസവും ചടങ്ങുകളും ..
   
    കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടു കര്‍ക്കടക മാസത്തില്‍ നടക്കുന്ന കാര്‍ഷിക അനുഷ്ടാനമാണ് നിറ. നെല്‍വയലുകള്‍ക്കൊപ്പം നിറയും പലയിടങ്ങളിലും ഓര്‍മ്മ മാത്രമാവുകയാണ് .കൊയ് ത്തിനു -മുന്നോടിയായാണ് ഇല്ലവും വല്ലവും നിറയ്ക്കുക .ഓരോ സ്ഥലത്തും അവിടെയുള്ള ക്ഷേത്രം ,കാവുകള്‍ -എന്നിവയുമായി ബന്ധപ്പെട്ടാണ് നിറ' നടക്കുക .ആദ്യം ജ്യോതിഷി എത്തി നിറയുടെ ദിവസം
    നിശ്ചയിക്കുന്നു .'നിറ കല്പിക്കല്‍' എന്നാണ് ഇതറിയപ്പെടുന്നത്.നിറ ദിവസത്തിന്റെ തലേദിവസം- 'കതിര്‍ വയ്ക്കും ' ആണ്ടക്കണ്ടം എന്നറിയപ്പെടുന്ന പ്രത്യേകം വയലില്‍ നിന്നും കാഞ്ഞിര ഇല കൂട്ടിപ്പിടിച്ച്‌ അറിഞ്ഞെടുക്കുന്ന നെല്‍കതിരുകള്‍ ക്ഷേത്ര പരിസരത്തെ പ്രത്യേകം തറയില്‍ കൊണ്ട് വയ്ക്കും .കതിരുവെക്കുന്നതറ 'എന്നാണ് ഇതറിയപ്പെടുന്നത് .ഈ കതിര് നിറദിവസം രാവിലെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നു .വാദ്യമേളങ്ങലോടെ 'കതിര്' എത്തിക്കുന്ന സ്ഥലങ്ങളും ഉണ്ട് . ക്ഷേത്രത്തില്‍ നിറച്ചശേഷം ഈ കതിര് എത്തിയ എല്ലാവര്‍ക്കുമായി പകുത്തു നല്‍കുന്നു .ഈ കതിര്‍ നിറയോലത്തില്‍ വച്ച് നിറ നിറ പൊലി പൊലി ....എന്ന് പറഞ്ഞ് കാഞ്ഞിരമരത്തിലും-
    കിനരിലും ,പടിഞ്ഞാറ്റയിലും ,പത്തായത്തിലും എല്ലാം കെട്ടുന്നു .ആലില ,അരയാലില ,കാഞ്ഞിരയില മാവില ,പ്ലാവില ,മുളയില ,വെള്ളില ,പോളിവല്ലി',സൂത്രവള്ളി ,എന്നിവയെല്ലാം വട്ടപ്പലത്തിന്റെ ഇലയില്‍ പൊതിഞ്ഞ്‌' തെങ്ങിന്‍ പാന്തം 'കൊണ്ട് കെട്ടിയാണ് നിറയോലം ഉണ്ടാക്കുക .വരുന്ന വര്‍ഷത്തേക്കുള്ള ഐശ്വര്യം കാംക്ഷിക്കുകയാണ് ഇതിലൂടെ .....
.



dd


.....................................

.. ..