home
Total Visiters: 
കരക്കാവ് നടയില്‍ ഒറ്റക്കോല മഹോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
7 years ago ..
കാലിക്കടവ്: പിലിക്കോട് കരക്കാവ് ഭഗവതി ക്ഷേത്രം വടക്കേനട ഒറ്റക്കോല മഹോത്സവം ജനുവരി 8 ,9 തീയ്യതികളില്‍ നടക്കും. 8 ന് വൈകുന്നേരം 6 മണിക്ക് കരക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപവും, തിരിയും എഴുന്നള്ളിക്കും. തുടര്‍ന്ന് രാത്രി ഒന്‍പതു മണിക്ക് രയരമംഗലം വടക്കേം വാതില്‍ക്കലില്‍ നിന്നും വര്‍ണ്ണ ശബളമായ കാഴ്ചവരവ് നടക്കും.കരകാട്ടം, കാവടിയാട്ടം, വാദ്യമേളങ്ങള്‍ തുടങ്ങിയവ കാഴ്ചയുടെ മാറ്റ് കൂട്ടും. തോറ്റം പാട്ടോട് കൂടി വടക്കേനടയില്‍ കാഴ്ച സമര്‍പ്പണം നടക്കും. രാത്രി 11 .30 ന് ഗാനമേളയും അരങ്ങേറും. 9 ന് രാവിലെ ഏഴുമണിക്ക് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം നടക്കും
   
    Photo: Ajesh Kalikadavu
.



dd


.....................................

.. ..