home
Total Visiters: 
കാര്‍ഷിക പെരുമയില്‍ കാലിച്ചാന്‍ ദൈവം ഉറഞ്ഞാടി
6 years ago ..
കാലിക്കടവ്: ചെറുവത്തൂര്‍ കാട്ടുതല കാലിച്ചാന്‍ ദേവസ്ഥാനത്ത് കാലിച്ചാന്‍ ദൈവം ഉറഞ്ഞാടി. ആര്‍പ്പു വിളികളോടെ കുട്ടികള്‍ പൂക്കള്‍ എറിഞ്ഞ് ദൈവത്തെ അരങ്ങിലേക്ക് എതിരേറ്റു. കര്‍ഷകരുടെ ദുരിതങ്ങള്‍ അകറ്റാന്‍ കന്നുകാലികള്‍ക്ക് ദൈവമായി അവതരിച്ച ശിവസുതനാണ് കാലിച്ചാന്‍ ദൈവം എന്നാണു വിശ്വാസം. കാഞ്ഞിര മര ചുവട്ടിലാണ് ഈ ദൈവത്തിന്‍റെ ആരൂഡം. അപൂര്‍വമായി മാത്രമേ ഈ തെയ്യം കെട്ടിയാടാറുള്ളൂ. ഭക്തരുടെ സങ്കടങ്ങള്‍ കേട്ട് ദൈവം പ്രസാദം നല്‍കി അവരെ അനുഗ്രഹിച്ചു.
   
    ഫോട്ടോ: പ്രകാശന്‍ കുട്ടമത്ത്
.



dd


.....................................

.. ..