home
Total Visiters: 
തെയ്യങ്ങള്‍ അരങ്ങിലെത്തി ചാലക്കാട്ട് മാടം ഭക്തിലഹരിയില്‍
6 years ago ..
ചെറുവത്തൂര്‍:; മുഴക്കോം ചാലക്കാട്ട് മാടം ചെക്കിപ്പാറ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി ജനുവരി 24 മുതല്‍ 27 വരെ നടക്കും. ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് പാറമ്മല്‍ ദുര്‍ഗാ ഭഗവതി -ഗോശാല ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്തും, കലവറ നിറയ്ക്കല്‍ ഘോഷയാത്രയും നടന്നു. കളിയാട്ട ഭാഗമായി ചെക്കിപ്പാറ ഭഗവതി, വിഷ്ണുമൂര്‍ത്തി, വൈരജാതന്‍, മുന്നായര്‍, പുള്ളൂര്‍ കാളി, പുള്ളി കരിങ്കാളി, രക്തചാമുണ്ഡി, എരോത്ത് ചാമുണ്ഡി എന്നി തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി.ഇന്ന് രാത്രി പത്തുമണിക്ക് ഏഷ്യാനെറ്റ് സിനിമാല ടീം അവതരിപ്പിക്കുന്ന ചാലക്കാട്ട് മഹോത്സവം (കോമഡി ഷോ, ഗാനമേള, സിനി മാറ്റിക് ഡാന്‍സ്) അരങ്ങേറും. ഇരുപത്തിയാറിന് രാത്രി പത്തുമണിക്ക് കരിമരുന്നു പ്രയോഗം നടക്കും. കളിയാട്ട ദിനങ്ങളില്‍ അന്നദാനവും ഉണ്ടാകും.27 നാണ് കളിയാട്ട സമാപനം
    പടം :കളിയാട്ടഭാഗമായി അരങ്ങിലെത്തിയ പുള്ളൂര്‍ കാളി, പുള്ളിക്കരിങ്കാളി തെയ്യക്കോലങ്ങള്‍.
   
    ഫോട്ടോ:അനീഷ്‌ കാലിക്കടവ്
.



dd


.....................................

.. ..