home
Total Visiters: 
പാട്ടുമഹോത്സവത്തിന് തുടക്കമായി
6 years ago ..
ഉദിനൂര്‍; ഉദിനൂര്‍: ക്ഷേത്രപാലക ക്ഷേത്രത്തില്‍ പത്തുനാള്‍ നീളുന്ന പാട്ടുമഹോത്സവത്തിന് തുടക്കമായി. ഇന്നു രാവിലെ ക്ഷേത്രം ജന്മകണിശന്മാരായ ചന്തേര പുരുഷോത്തമന്‍ പണിക്കര്‍, ഇളമ്പച്ചി മാധവന്‍ പണിക്കര്‍ എന്നിവര്‍ ക്ഷേത്ര സന്നിധിയില്‍ ഓലക്കുട സമര്‍പ്പിച്ച് മുഹൂര്‍ത്തെ കല്പിച്ചതോടെയാണ് പാട്ടുത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് അരിയളക്കല്‍, കളത്തിലരി എന്നിവയ്ക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവായുധം എഴുന്നള്ളത്ത് നടന്നു. വൈകുന്നേരം ആറിന് തൃക്കരിപ്പൂര്‍ നാദതരംഗിണി ഓര്‍ക്കെസ്ട്രയുടെ ഭക്തിഗാനമേള നടന്നു. എല്ലാ ദിവസവും രാവിലെയും രാത്രിയിലും തിരുവായുധം എഴുന്നള്ളത്ത് നടക്കും.
   
    കടപ്പാട്: രാഹുല്‍ ഉദിനൂര്‍
.



dd


.....................................

.. ..