home
Total Visiters: 
ചരിത്രത്തിന്റെ തിരുശേഷിപ്പായി "നന്നങ്ങാടികള്‍"
6 years ago ..
കേരളത്തില്‍ അങ്ങോളമിങ്ങോളം പലതരം മഹാശിലാസ്മാരകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് അതിലൊന്ന്‌ നന്നങ്ങാടികളാണ്. പിലിക്കോട്, കൊടക്കാട് എന്നിവിടങ്ങളില്‍ നന്നങ്ങാടികള്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട്. വൃത്താകൃതിയിലുള്ള ചെറിയൊരു ദ്വാരവും, ചതുരാകൃതിയിലുള്ള മറ്റൊരു ഭാഗവുമാണ് നന്നങ്ങാടിക്കുള്ളത്. ഏതാണ്ട് 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇവിടങ്ങളില്‍ ജനവാസം ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി നന്നങ്ങാടികളെ കണക്കാക്കുന്നു.
    ഈ ശവകുടീരങ്ങളില്‍ നിന്നും ഇരുമ്പ് കത്തി, മണ്‍ചട്ടികള്‍, ശൂലം, വിളക്ക് മുതലായവ കണ്ടെത്തിയിരുന്നു. അതിനാല്‍ ഇക്കാലം മുതല്‍ തന്നെ ഇവിടെ ഇരുമ്പ് കൊണ്ടുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നു വെന്ന് കണക്കാക്കാം. പിലിക്കോടിന്റെ പ്രാചീന ചരിത്രവുമായി ബന്ധപ്പെട്ട് ഈ നന്നങ്ങാടികള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു.
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
    ഫോട്ടോ: വിജേഷ് ചന്തേര
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..