home
Total Visiters: 
തീക്കുഴിച്ചാല്‍
7 years ago ..
പിലിക്കോട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന് തെക്കുഭാഗത്താണ് ""തീക്കുഴിച്ചാല്‍"" പേരു പോലെ ഒരഗ്നി പരീക്ഷണത്തിന്റെ കഥയാണ് തീക്കുഴിചാലിനെ കുറിച്ചുള്ളത്. പിലിക്കോട് ഗ്രാമത്തിലെ കുന്നമംഗലത്ത് അടിയോടി ഉഗ്രപ്രതാപിയായി വാഴുന്നകാലം. ഇദ്ദേഹമായിരുന്നു പിലിക്കോട് രയരമംഗലം ക്ഷേത്രത്തിന്റെ കാര്യ നടത്തിപ്പ്. എങ്കിലും ക്ഷേത്രത്തിന്റെ വരവ്-ചെലവ് കണക്ക് പരിശോധിക്കേണ്ടത് മുച്ചിലോട്ട് ഭഗവതിയായിരുന്നു. ഈ അവസരത്തില്‍ വാണിയന്റെ തെയ്യത്തിന്റെ (മുച്ചിലോട്ട് ഭഗവതിയുടെ) ശക്തിയൊന്നു പരീക്ഷിക്കാന്‍ കുന്നമംഗലത്ത് അടിയോടി തീരുമാനിച്ചു. കണക്ക് പരിശോധിക്കാനായി ഭഗവതി ക്ഷേത്രത്തിലേക്ക് വരുന്ന സമയമാണ് അടിയോടി പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിനായി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വലിയൊരു തീക്കുഴിച്ചാല്‍ നിര്‍മ്മിച്ചു. അത് കടന്നു പോവുക മനുഷ്യസാധ്യമായിരുന്നില്ല. വാണിയന്റെ തെയ്യം ഇത് കടക്കുന്നതൊന്നു കാണട്ടെ എന്നായിരുന്നു അടിയോടിയുടെ ഭാവം. തന്നെ പരീക്ഷിക്കാനാണ് അടിയോടിയുടെ ശ്രമമെന്ന് മനസ്സിലാക്കിയ മുച്ചിലോട്ട് ഭഗവതി വയലില്‍ കുറുപ്പിന്റെ മുടന്തനായ കുട്ടിയേയും കൂടെ കൂട്ടിയിരുന്നു. തീക്കുഴിച്ചാലിലെത്തിയപ്പോള്‍ വയല്‍ വണ്ണാത്താന്റെ ആ കുട്ടിയെ മാറ്റൊടൊപ്പം തീഴില്‍ കുഴിച്ചിട്ടു. രയരമംഗലത്തെത്തിയ ദേവി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം അടിയോടിയുടെ വീട്ടില്‍ വിരുന്നിനു പോയി. വിരുന്നു കഴിഞ്ഞപ്പോള്‍ ഭഗവതി ഇങ്ങനെ പറഞ്ഞു. ""ഞാനൊരു വാഴക്കയുണ്ട് തീക്കുഴിചാളില്‍ പൂഴ്ത്തിട്ട്‌ താമസിച്ചാല്‍ അത് കരിഞ്ഞുപോകും''. തിരിച്ചെത്തിയ ദേവി തിരുവായുധം കൊണ്ട് തീക്കനല്‍ നീക്കി വണ്ണാത്താന്‍ കുട്ടിയെ ഒരു പോറലും ഏല്‍ക്കാതെ പുറത്തെടുത്തു. ഇപ്രകാരം ഭഗവതിയെ അഗ്നിപരീക്ഷണത്തിനു വിധേയനാക്കിയ കുന്നമംഗലത്ത് അടിയോടിയുടെ കുടുംബത്തിന് മഹാമാരി ബാധിച്ചു. ഇന്ന് തീക്കുഴിച്ചാല്‍ ആ പേരില്‍ തന്നെ അറിയപ്പെടുന്നു...
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
   
    ഫോട്ടോ: വിജേഷ് ചന്തേര
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..