home
Total Visiters: 
പത്മശാലിയ പൊറാട്ട്
6 years ago ..

    കാലിക്കടവ്:ഉത്തര കേരളത്തില്‍ പൂരോത്സവവുമായി ബന്ധപ്പെട്ടാണ് പത്മശാലിയ പൊറാട്ട് അരങ്ങേറുന്നത് . ഓരോ വര്‍ഷവും പിലിക്കോടാണ് പൊറാട്ടിന് തുടക്കമാവുക . പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം കാര്‍ത്തിക വിളക്കുത്സവ ഭാഗമായാണ് ആചാരപ്പെരുമയില്‍ പൊറാട്ട് വേഷങ്ങള്‍ അരങ്ങിലെത്തുക. തുടര്‍ന്ന് നീലേശ്വരം തെരുവിലും,കാഞ്ഞങ്ങാടും പത്മശാലിയ പൊറാട്ട് നടക്കും
    മാണിക്യ കല്ല്‌ എന്ന സ്ഥലത്തിന് വേണ്ടി അള്ളട സ്വരൂപവും,ഇളങ്കുറ്റി സ്വരൂപവും തമ്മില്‍ ഉഗ്രമായ പോരാട്ടം നടന്നു എന്ന ചരിത്രവസ്തുതയില്‍ നിന്നാണ് പൊറാട്ടിനെ സംബന്ധിച്ചുള്ള ഐതീഹ്യങ്ങള്‍ രൂപം പ്രാപിക്കുന്നത്. ശാലിയ സമുദായത്തില്‍ പെട്ടവരാണ് പൊറാട്ട് വേഷങ്ങളുമായി അരങ്ങിലെത്തുന്നത്. പൊറാട്ട് ദിവസം തെരുവിലെ വിവിധ വീടുകളില്‍ നിന്നായി പൊറാട്ട് വേഷങ്ങള്‍ അണിഞ്ഞൊരുങ്ങും. ചെണ്ടയില്‍ വലംതാളം അടിച്ച് കൈവിളക്കും പിടിച്ച് വാല്യക്കാര്‍ അരയാല്‍ തറയില്‍ എത്തി കൊട്ടിയറിയിപ്പ് നടത്തുന്നതോട് കൂടിയാണ് തെരുവില്‍ പൊറാട്ട് വേഷങ്ങള്‍ പ്രത്യക്ഷപ്പെടുക. അട്ടക്കണം പോതി,ചേകോന്‍മാര്‍,വാഴപ്പോതികള്‍ ,കേളിപാത്രം തുടങ്ങിയ ആചാരപ്പൊറാട്ട് വേഷങ്ങള്‍ ആദ്യമെത്തും.ആനുകാലിക വിഷയങ്ങളുമായി പുതുതലമുറയില്‍ പെട്ടവരുടെ വേഷങ്ങള്‍ പിന്നാലെയുണ്ടാകും.ശ്ലീല-അശ്ലീല പ്രശ്നങ്ങള്‍ ഇല്ലാതെ കാഴ്ച്ചക്കാരോട് മുഖത്തോട് മുഖം നോക്കിയാണ് പൊറാട്ട് വേഷങ്ങളുടെ സംസാരം.സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മ്മകളെ പൊറാട്ട് വേഷങ്ങള്‍ കുന്തമുനയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നു.പൂരക്കാലത്തെ സവിശേഷമായ ഈ ആചാരം കാണാന്‍ ഓരോയിടത്തും ആയിരങ്ങള്‍ ഒഴുകിയെത്തും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..