home
Total Visiters: 
വിശ്വാസ സ്ഥാനങ്ങളിലെ ഇഡുകള്‍
5 years ago ..

    കാലിക്കടവ് ;കാസര്‍ഗോഡ്‌ ജില്ലയിലെ ചില ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട്‌ 'ഇഡു' എന്ന മണ്‍തിട്ടകള്‍ കാണാം. ഇഡു വെന്ന തുളു വാക്കിനര്‍ത്ഥം 'ലക്‌ഷ്യം 'എന്നാണ്. ഗ്രാമീണ സമൂഹത്തിലെ അമ്പെയ്ത്ത് പരിശീലന കേന്ദ്രങ്ങളാണ് ഇഡുകള്‍. എന്ന് പറയപ്പെടുന്നു. ചെറുവത്തൂര്‍ കാരി, പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍, ചെറുവത്തൂര്‍ കൊവ്വല്‍,പുത്തിലോട്ട് എന്നിവിടങ്ങളിലെല്ലാം ഇഡു കാണാം. ഗ്രാമീണ ജനതയുടെ ഓണശീലങ്ങളില്‍ നിന്നും പടിയിറങ്ങാത്ത അനുഷ്ടാന കാഴ്ചയായി ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ വര്ഷം തോറും ഓണനാളുകളില്‍ അമ്പെയ്ത്ത്നടന്നു വരുന്നു. ഇപ്പോള്‍ അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്. കാലം മാറിയെങ്കിലും പരമ്പരാഗത രീതിയില്‍ തന്നെയാണ് ഇന്നും ഇവിടെ ഈ ചടങ്ങ് നടക്കുന്നത്. പൊതിച്ച തേങ്ങ വെള്ളത്തില്‍ കുതിര്‍ത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുത്ത കാമ്പാണ് ഇഡുവില്‍ ലക്ഷ്യമായി വയ്ക്കുന്നത്. മുള കൊണ്ടുണ്ടാക്കിയ വില്ലും, കുരുത്തോലയുടെ ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ വില്ലുമാണ്‌ അമ്പെയ്ത്തിനായി ഉപയോഗിക്കുന്നത്. ഇരുന്നാണ് അമ്പെയ്ത്ത്. ലക്ഷ്യത്തില്‍ അമ്പ്‌ തറക്കുന്നില്ലെങ്കില്‍ ദൂരം കുറച്ചു കൊണ്ട് വരുന്നു. പിലിക്കോട് അത്തം നാളിലും, ഓണനാളിലും കാമ്പ് കെട്ടാറുണ്ടെങ്കിലും അമ്പെയ്യാന്‍ ആരും എത്താറില്ല.
    ഫോട്ടോ : പിലിക്കോട് രയരമംഗലം വടക്കേം വാതിലിലെ ഇഡു
    ക്ലിക്ക് ;അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..