പടക്കളം ഇന്നത്തെ പടുവളം
home
Total Visiters: 
പടക്കളം ഇന്നത്തെ പടുവളം
7 years ago ..
ചരിത്രമുറങ്ങുന്ന മണ്ണാണ് പടുവളം. പോരാട്ടങ്ങള്‍ ഏറെ നടന്ന പടക്കളമാണ് പിന്നീട് പടുവളമായത്. പരദേവത മൂവരുടെ (വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, ചാമുണ്ഡി) ആരുഡ സ്ഥാനം കൂടിയാണ് പടുവളം. കാളിയുടെ തൃക്കണ്ണില്‍ നിന്നും ഉയിര്‍കൊണ്ട ദേവത അസുര നിഗ്രഹത്തിനായി പടകുറിച്ച സ്ഥലമായതിനാലാണ് ഇവിടം പടക്കളമായതെന്നും വിശ്വാസമുണ്ട്. പടനായകനായ ഒതേനന്‍ ചാടിക്കടന്നപേരില്‍ പെരുമ നേടിയ ഒരു കിണര്‍ പടുവളത്തിലുണ്ട്. പിലിക്കോട് തെങ്ങ് കൃഷി ഗവേഷണ കേന്ദ്രത്തിന് തെക്ക് പടിഞ്ഞാറ് 54 സെന്റ്‌ സ്ഥലത്താണ് ഗതകാലത്തിന്റെ ശേഷിപ്പുകളായി വിസ്താരമേറിയ കിണറും, അരയാല്‍ തറയും ഉള്ളത്. ഈ കിണറിന്റെ പരിസരത്തു നിന്നും വലിയ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. വടക്കന്‍ യാത്രയ്ക്കിടയില്‍ ഒതേനന്‍ ഈ കിണറില്‍ നിന്നും വെള്ളം കോരിക്കുടിച്ചു എന്നു കരുതുന്നു. റവന്യു രേഖകളില്‍ ഈ പ്രദേശം കുടിവെള്ളം നല്‍കുന്ന പ്രദേശമാണ്. യാദവരുടെ പ്രധാന ആരാധനാലയങ്ങളില്‍ ഒന്നായ ഇളമ്പച്ചി കണ്ണമംഗലം കഴകത്തിലേക്ക് പെരുംകളിയാട്ടത്തില്‍ ഭഗവതിയുടെ തിരുമുടി ഒരുക്കുന്നതിനുള്ള കവുങ്ങ് കൊണ്ടുവരുമ്പോള്‍ പടുവളത്തില്‍ കുടിവെള്ളം നല്‍കുന്ന പതിവുണ്ട്. കാഞ്ഞങ്ങാടിനടുത്ത കല്യോട്ടു നിന്നുമാണ് ഈ കവുങ്ങ് കൊണ്ടുവരിക. ഈ കളിയാട്ടത്തിനും ഈ പതിവ് തുടര്‍ന്നു. സംരക്ഷണം കാത്തു കിടക്കുകയാണ് ഈ ചരിത്രത്തിന്റെ ശേഷിപ്പുകള്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..