home
Total Visiters: 
കാല മാറ്റത്തിലും നശിക്കാതെ ചന്തേരയിലെ ചുമടുതാങ്ങി
7 years ago ..
കാലിക്കടവ്: ആളുകള്‍ കാല്‍ നടയായി യാത്ര ചെയ്തിരുന്ന കാലത്ത് പലയിടങ്ങളിലും ചുമട് താങ്ങികള്‍ കാണാമായിരുന്നു. വലിയ ചുമടുകള്‍ തലയിലേറ്റിയുള്ള ദീര്‍ഘ യാത്രയ്ക്കിടയില്‍ ക്ഷീണിതരാകുമ്പോള്‍ ചുമട് ഇറക്കി വയ്ക്കാനുള്ള ഇടമാണിത്. കാലമാറ്റത്തില്‍ പലയിടങ്ങളില്‍ നിന്നും ചുമടുതാങ്ങികള്‍ മറഞ്ഞു പോയെങ്കിലും ചന്തേര വിഗേഷ് സ്മാരക കലാ കായിക വേദിക്ക് സമീപം ഇപ്പോഴും ചുമടുതാങ്ങി കാണാം. ചെങ്കല്ല് കൊണ്ടോ, കരിങ്കല്ല് കൊണ്ടോ കേട്ടിയുണ്ടാക്കുന്നതാണ് അത്താണി എന്നും വിളിക്കുന്ന ചുമട് താങ്ങികള്‍. ഏകദേശം ഒരാള്‍ പൊക്കത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. തലയില്‍ നിന്ന് നേരിട്ട് ചുമട് താങ്ങിയിലേക്കും, തിരിച്ചു തലയിലേക്കും പരസഹായമില്ലാതെ ചുമട് മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. ഒരു നിശ്ചിത ദൂരത്തില്‍ ഇത്തരത്തിലുള്ള ചുമട് താങ്ങികള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍ വ്യാപകമായതോടെ ചുമടുതാങ്ങികള്‍ നോക്ക് കുത്തികളായി.ചുരുക്കം ചിലയിടങ്ങളില്‍ മാത്രം പഴയ ഓര്‍മ്മപ്പെടുത്തലുമായി ചുമടുതാങ്ങി ഇന്നും നിലനില്‍ക്കുന്നു. പണ്ട് ഇതിനോട് ചേര്‍ന്ന് ചിലയിടങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..