home
Total Visiters: 
കാലിക്കടവ്: തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഇന്ന് ചിങ്ങം ഒന്ന്. എന്നാല്‍ വടക്കുള്ളവര്‍ക്ക് ഇന്ന് ചിങ്ങ സംക്രമ ദിനമാണ്. അതുകൊണ്ട് തന്നെ മലയാളത്തിന്റെ പുതുവര്‍ഷാരംഭം അങ്ങും ഇങ്ങും വേറിട്ടതായി. സര്‍ക്കാര്‍ പ്രഖ്യാപനപ്രകാരം ഇന്നാണ് കര്‍ഷകദിനാചരണം. മഹത്തായ കാര്‍ഷിക സംസ്കാരത്തെ ഓര്‍മപ്പെടുത്തുകയാണ് ഓരോ കര്‍ഷകദിനവും. കൃഷിഭവനുകളുടെ ആഭിമൂഖ്യത്തില്‍ പഞ്ചായത്തുകള്‍ തോറും കര്‍ഷകദിനാചരണം ഒരുക്കിയിട്ടുണ്ട്. പ്രമുഖ കര്‍ഷകരെ ആദരിക്കലാണ് പ്രധാനപരിപാടി. നിലവിലുള്ള കാര്‍ഷിക കാഴ്ചകളെങ്കിലും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്യാനുള്ള അവസരമാകട്ടെ കര്‍ഷക ദിനാചരണങ്ങള്‍. ...
പിലിക്കോട് :ഓണമെത്തുമ്പോള്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ ഓര്‍മ്മകളും നിറയും .ഗ്രാമീണ ജീവിതത്തിലൂടെ കടന്നുവന്ന ഏതൊരാളുടെയും ഓണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുക 'തുമ്പ പൂവില്‍ നിന്നും 'അതിറുത്തുനിറച്ച കൊട്ടാളകളില്‍ നിന്നുമാണ്.പ്ലാവില ,താളില ,ആലില എന്നിവ ഉപയോഗിച്ചാണ് കൊട്ടാള 'ഉണ്ടാക്കുക .ഇലകള്‍ ചേര്‍ത്തു വെച്ച് ഈര്‍ക്കില്‍ കൊണ്ട് തുന്നിചെര്‍ത്തുണ്ടാക്കുന്ന ഈ പൂക്കൂടകളിലും വൈവിധ്യമുണ്ട് .പ്ലാവില കൊട്ടാളകളാണ് രൂപഭംഗിയില്‍ മുന്‍പില്‍. ചെടികളില്‍ നിന്നും ചെടികളിലേക്ക് പൂക്കള്‍ തേടി പറന്നു നടക്കുന്ന പൂമ്പാറ്റകളെപ്പോലെ പൂക്കളിറുക്കാന്‍ ഓടിനടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ അപൂര്‍വമായതോടെ കൊട്ടാളയും ഓര്‍മ്മക്കൂട മാത്രമാവുകയാണ് .....
പരിസ്ഥിതി ചൂഷണത്തിനെതിരെ കുട്ടികളുടെ' ദൈവസൂത്രം ' പിലിക്കോട് :മണ്ണില്ലെങ്കില്‍ നാമില്ലെന്ന് തിരിച്ചറിഞ്ഞ കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ സിനിമ നിര്‍മ്മിക്കുന്നു .പിലിക്കോട് സി .കൃഷ്ണന്‍ നായര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റാണ് പരിസ്ഥിതി ചൂഷണം തുറന്നു കാട്ടുന്ന 'ദൈവസൂത്രം 'സിനിമ നിര്‍മ്മിക്കുന്നത് .കുന്നിടിക്കല്‍ ,വയല്‍ നികത്തല്‍ ,എന്നിവമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുറന്നുകാട്ടുകയാണ് ചിത്രത്തിലൂടെ .
First <<  1 2 3   >> Last